തൊ​ഴി​ൽ മേ​ള: 73 പേ​ർ​ക്ക് സ്പോട്ട് സെ​ല​ക്ഷ​ൻ
ക​ൽ​പ്പ​റ്റ: വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ​യും ഒ​ഡെ​പെ​ക്കി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൃ​ഷ്ണ​മോ​ഹ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. ഐ​ടി​ഐ​യി​ൽ​തൊ​ഴി​ൽ മേ​ള(​സ്പെ​ക്ട്രം-2017) ന​ട​ത്തി. 392 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തി​തി​ൽ 73 പേ​ർ​ക്ക് സ്പോ​ട്ട് സെ​ല​ക്ഷ​ൻ ല​ഭി​ച്ചു. 156 പേ​രെ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്തു.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സു​നി​ൽ ജേ​ക്ക​ബ്, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി. ​ഹാ​രി​സ്, ടി.​മ​ണി, വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് ട്രെ​യി​നിം​ഗ് എ. ​കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ എം​പ്ലോ​യി​മെ​ന്‍റ് ഓ​ഫീ​സ​ർ എം.​ആ​ർ. ര​വി​കു​മാ​ർ, ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ തോ​മ​സ്പോ​ൾ വാ​ഴ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ടിം​ഗ് സൊ​സൈ​റ്റി, ബാം​ഗ്ലൂ​ർ ശോ​ഭ ഡ​വ​ല​പ്പേ​ഴ്സ്,രാ​ജ് ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ​സ്, റ​മ​ദ ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ​സ്,റി​വേ​റ സ്യൂ​ട്ട്സ്, അ​മാ​ന ടൊ​യോ​ട്ട, ഇ​ൻ​ഡ​സ് മോ​ട്ടോ​ഴ്സ് തു​ട​ങ്ങി 35 സ്ഥാ​പ​ന​ങ്ങ​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു.