ത​രി​യോ​ട് മേ​ഖ​ല​യി​ലെ യൂ​ക്കാ​ലി​പ്ട​സ് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി തുടങ്ങി
Sunday, December 17, 2017 11:22 AM IST
ത​രി​യോ​ട്: വ​ന​മേ​ഖ​ല​യെ യൂ​ക്കാ​ലി​പ്ട​സ് മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ റേ​ഞ്ചി​ലെ സു​ഗ​ന്ധ​ഗി​രി സെ​ക്ഷ​ൻ പ​രി​ധി​യി​ലു​ള്ള ത​രി​യോ​ട് മ​രം​മു​റി​ക്ക​ൽ തു​ട​ങ്ങി.
200 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് ഇ​വി​ടെ യൂ​ക്കാ​ലി പ്ലാ​ന്‍റേ​ഷ​ൻ. മാ​വൂ​ർ ഗ്വാ​ളി​യ​ർ റ​യേ​ണ്‍​സി​നു​വേ​ണ്ടി 45 വ​ർ​ഷം മു​ന്പ് ഘ​ട്ട​ങ്ങ​ളാ​യി നി​ബി​ഡ​വ​നം ന​ശി​പ്പി​ച്ചാ​ണ് പ്ലാ​ന്‍റേ​ഷ​നാ​ക്കി​യ​ത്.
പ​രി​സ്ഥി​തി​ക്ക് ഏ​റെ ദോ​ഷം ചെ​യ്യു​ന്ന​താ​ണ് യൂ​ക്കാ​ലി മ​ര​ങ്ങ​ൾ. ഒ​രു മ​രം ദി​വ​സം ശ​രാ​ശ​രി 15 ലി​റ്റ​ർ വെ​ള്ളം വ​ലി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വാ​ദം. ത​രി​യോ​ട് യൂ​ക്കാ​ലി കൃ​ഷി​യു​ള്ള ഭാ​ഗ​ത്ത് വേ​ന​ലി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ണ്.
നാ​ട്ടു​കാ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് യൂ​ക്കാ​ലി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ വ​നം വ​കു​പ്പ് സ​ന്ന​ദ്ധ​മാ​യ​ത്. മു​റി​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ചെ​റു​ക​ന്പു​ക​ൾ കൈ​വി​റ​ക് എ​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​രാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.