ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യായി കു​രു​മു​ള​കി​ന് അ​ജ്ഞാ​ത​രോ​ഗം
Sunday, December 17, 2017 11:22 AM IST
കേ​ണി​ച്ചി​റ: ക​റു​ത്ത പൊ​ന്നി​ന്‍റെ നാ​ട്ടി​ൽ അ​വ​ശേ​ഷി​ക്കു​ന്ന കു​രു​മു​ള​ക് വ​ള്ളി​ക​ളി​ൽ ക​ണ്ടെ​ത്തി​യ അ​പൂ​ർ​വ​രോ​ഗം തോ​ട്ട​ങ്ങ​ളി​ൽ നി​ന്ന് തോ​ട്ട​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്നു.
പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ളം മേ​ഖ​ല​യി​ലെ ചു​ണ്ട​ക്കൊ​ല്ലി, ഓ​ർ​ക്ക​ട​വ്, അ​ങ്ങാ​ടി​ശേ​രി, മാ​ത​മം​ഗ​ലം, ചീ​യ​ന്പം പ്ര​ദേ​ശ​ത്താ​ണ് കു​രു​മു​ള​ക് വ​ള്ളി​ക​ൾ പാ​ടെ ന​ശി​ക്കു​ന്ന​ത്. ഇ​ല​ക​ൾ മ​ഞ്ഞ​ളി​ച്ച് ഒ​റ്റ ദി​വ​സം കൊ​ണ്ട് ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങും. ദ്രു​ത​വാ​ട്ട രോ​ഗ​മ​ല്ല​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. വി​ള​വെ​ടു​പ്പി​ന് പ്രാ​യ​മാ​യ വ​ള്ളി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ഉ​ണ​ങ്ങി ന​ശി​ക്കു​ന്ന​ത്. ഇ​രു​ളം പ്ര​ദേ​ശ​ത്ത് ചെ​ടി​ക​ൾ ഉ​ണ​ങ്ങു​ന്ന​ത് കൃ​ഷി വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നോ രോ​ഗം പ​ട​രാ​തി​രി​ക്കു​ന്ന​തി​നോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല​ന്ന് ക​ർ​ഷ​ക​നാ​യ തേ​ക്കും​കാ​ട്ടി​ൽ ര​വി പ​റ​ഞ്ഞു.
ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണ​ങ്കി​ൽ പ്ര​ദേ​ശ​ത്ത് ഒ​രു തോ​ട്ട​ത്തി​ൽ പോ​ലും കു​രു​മു​ള​ക് അ​വ​ശേ​ഷി​ക്കി​ല്ല. ഒ​റ്റ രാ​ത്രി​കൊ​ണ്ടാ​ണ് ഇ​ല​ക​ൾ പ​ഴു​ത്ത് ചെ​ടി ഉ​ണ​ങ്ങി​ക​രി​യു​ന്ന​ത്. കൃ​ഷി​ക്കാ​ർ സ്വ​ന്തം രീ​തി​യി​ൽ പ​ല മ​രു​ന്നു​ക​ളും പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ഇ​വ​യും ഫ​ലം ക​ണ്ടി​ട്ടി​ല്ല. രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.