ജി​ല്ലാ കാ​ൻ​സ​ർ കെ​യ​ർ യൂ​ണി​റ്റി​ൽ റേ​ഡി​യേ​ഷ​ൻ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു
Sunday, December 17, 2017 11:24 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ കാ​ൻ​സ​ർ കെ​യ​ർ യൂ​ണി​റ്റി​ൽ റേ​ഡി​യേ​ഷ​ൻ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു. ന​ല്ലൂ​ർ​നാ​ട് ഗ​വ. ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് കാ​ൻ​സ​ർ കെ​യ​ർ യൂ​ണി​റ്റ് പ്ര​വർത്തി​ക്കു​ന്ന​ത്.
അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കാ​യി ഇ​പ്പോ​ൾ കീ​മോ തെ​റാ​പ്പി ചി​കി​ത്സ​യാ​ണ് ഇ​വി​ടെ ന​ൽ​കു​ന്ന​ത്. റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ജി​ല്ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​വു​മെ​ന്ന് ജി​ല്ലാ കാ​ൻ​സ​ർ കെ​യ​ർ യൂ​ണി​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​എം. സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
2009 ലെ ​ബി​ആ​ർ​ജി​എ​ഫ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് കാ​ൻ​സ​ർ കെ​യ​ർ യൂ​ണി​റ്റി​ൽ റേ​ഡി​യേ​ഷ​ൻ മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തു​ക ല​ഭി​ച്ച​ത്. 3.64 കോ​ടി രൂ​പ ആ​ദ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഫ​ണ്ട് തി​ക​യാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.1.05 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മു​റി​യു​ടെ സു​ര​ക്ഷാ​ഭി​ത്തി പ​ണി​തു. 2.99 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ടെ​ലി കൊ​ബാ​ൾ​ട്ട് റേ​ഡി​യേ​ഷ​ൻ മെ​ഷീ​ൻ സ്ഥാ​പി​ച്ച​ത്. റേ​ഡി​യേ​ഷ​ന്‍റെ അ​ള​വ് തി​ട്ട​പ്പെ​ടു​ത്തി യൂ​ണി​റ്റി​നു അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി അം​ഗീ​കാ​രം ന​ൽ​കേ​ണ്ട അ​റ്റോ​മി​ക് എ​ന​ർ​ജി റ​ഗു​ലേ​റ്റ​റി ബോ​ർ​ഡ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ യൂ​ണി​റ്റി​ൽ സ​ജ്ജീ​ക​രി​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ ഇ​വ​ർ തൃ​പ്ത​രാ​ണ്. എ​ല്ലാം അ​നു​കൂ​ല​മാ​യി വ​ന്നാ​ൽ 2018 ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ രോ​ഗി​ക​ൾ​ക്ക് റേ​ഡി​യേ​ഷ​ൻ ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു ക്യാ​ൻ​സ​ർ കെ​യ​ർ യൂ​ണി​റ്റി​ൽ എ​ക്സ് റേ ​സി​മു​ലേ​റ്റ​ർ അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​ത് സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ തു​ട​ങ്ങാ​ൻ സാ​ധി​ക്കി​ല്ല. ഇ​തി​നാ​യി ഒ​ന്ന​ര കോ​ടി രൂ​പ​യോ​ളം ഇ​നി​യും ആ​വ​ശ്യ​മു​ണ്ട്.
ഇ​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ കാ​ൻ​സ​ർ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കാ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ​ക്കു പു​റ​മെ റേ​ഡി​യോ ഓ​ങ്കോ​ള​ജി​സ്റ്റി​ന്‍റെ പോ​സ്റ്റ് ആ​വ​ശ്യ​മാ​ണ്.
വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ൽ ഒ​രു ഡോ​ക്ട​റെ വ​ച്ചാ​ണ് ഇ​പ്പോ​ൾ ഇ​തു ത​ര​ണം ചെ​യ്യു​ന്ന​ത്. നോ​ഡ​ൽ ഓ​ഫീ​സ​റു​ടെ​യും ഒ​രു ഡോ​ക്ട​റു​ടെ​യും ത​സ്തി​ക​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഡോ​ക്ട​റു​ടെ ത​സ്തി​ക​യി​ൽ ജൂ​ണി​യ​ർ ക​ണ്‍​സ​ൽ​ട്ട​ന്‍റാ​യി വ​നി​താ ഡോ​ക്ട​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. കാ​ൻ​സ​ർ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ന​ല്ല രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റേ​ഡി​യേ​ഷ​ൻ സേ​ഫ്റ്റി ഓ​ഫീ​സ​ർ (ഒ​ന്ന്), റേ​ഡി​യേ​ഷ​ൻ ടെ​ക്നോ​ള​ജി​സ്റ്റ് (ര​ണ്ട്) എ​ന്നീ സ്ഥി​രം നി​യ​മ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം (എ​ൻ​എ​ച്ച്എം) നി​യ​മി​ച്ച ജീ​വ​ന​ക്കാ​രാ​ണ് ഈ ​മൂ​ന്നു ത​സ്തി​ക​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​ത്. അ​നു​ബ​ന്ധ​മാ​യി ന​ഴ്സ്, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും ആ​വ​ശ്യ​മാ​ണ്. ആ​ശു​പ​ത്രി​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ളു​മി​ല്ല.
ന​ല്ലൂ​ർ​നാ​ട് ഗ​വ. ട്രൈ​ബ​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലാ​ണ്. ആ​ശു​പ​ത്രി​യു​ടെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ കാ​ൻ​സ​ർ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ​യും വി​ക​സ​ന​ത്തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ഭ​ര​ണ​സ​മി​തി പ​റ​ഞ്ഞു.
ഈ ​ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി അ​ര കോ​ടി​യോ​ണം രൂ​പ അ​നു​വ​ദി​ച്ച​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​താ രാ​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി, സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​താ ബാ​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.