കു​റ്റ​മ​റ്റ​വ​രാ​യി ജീ​വി​ച്ച് മനുഷ്യർ ദൈ​വ​ത്തി​ന് സാ​ക്ഷി​ക​ളാ​ക​ണം: ബി​ഷ​പ്
Sunday, December 17, 2017 11:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​റ്റ​മ​റ്റ​വ​രാ​യി ജീ​വി​ച്ച് ദൈ​വ​ത്തി​ന് സാ​ക്ഷി​ക​ളാ​കു​ക എ​ന്നു​ള്ള​ത് എ​ല്ലാ​വ​രു​ടേ​യും ക​ട​മ​യാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ.
എ​ക്യു​മെ​നി​ക്ക​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​ത്തോ​ടൊ​പ്പ​മാ​ണ് ന​ട​ക്കേ​ണ്ട​ത്. പാ​പ​ത്തി​ൽ ജീ​വി​ച്ച മ​നു​ഷ്യ​നെ മോ​ചി​പ്പി​ക്കാ​നാ​യാ​ണ് ദൈ​വം മ​നു​ഷ്യ​നാ​യി അ​വ​ത​രി​ച്ച​ത്.
പാ​പം വെ​ടി​ഞ്ഞ് ദൈ​വ​ത്തോ​ടൊ​പ്പം നീ​ങ്ങാ​ൻ ഏ​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നും ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു. എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഫാ.​ഡാ​നി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ മോ​ണ്‍.​ഡോ.​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഫാ.​ഷാ​ൻ ജേ​ക്ക​ബ് പ്രാ​ർ​ഥ​ന ന​ട​ത്തി. ഫാ.​എ.​ടി ബേ​ബി ബൈ​ബി​ൾ പാ​രാ​യ​ണം ന​ട​ത്തി. എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ട്ടാ​ന്പി​ള്ളി ന​ന്ദി പ​റ​ഞ്ഞു. ക്രി​സ്മ​സ് ട്രീ, ​ക​രോ​ൾ ഗാ​നം, ക്രി​സ്മ​സ് പ​പ്പ എ​ന്നി​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ന്നു. ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ.​സ്റ്റീ​ഫ​ൻ കോ​ട്ട​ക്ക​ൽ, ഫാ.​ടോ​ണി കോ​ഴി​മ​ണ്ണി​ൽ, ഫാ.​തോ​മ​സ് പൊ​യ്ക​യി​ൽ, ഫാ.​വ​ർ​ഗീ​സ് കാ​ട്ടു​ചി​റ, ഫാ.​ജോ​ബി​ൻ ജോ​ർ​ജ്, ഫാ.​പി.​ടി ജോ​ർ​ജ്, ഫാ.​ടി.​എം കു​ര്യാ​ക്കോ​സ്, എ​ൻ.​എം ജോ​സ്, വി.​പി തോ​മ​സ്, സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, ബി​ല്ലി​ഗ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.