പയ്യന്നൂരിൽ നിന്ന് അ​ബു​ദാ​ബി​യി​ലേ​ക്ക് ഒരു ‘ഗാന്ധിമാർഗം’
Sunday, December 17, 2017 12:36 PM IST
പ​യ്യ​ന്നൂ​ര്‍: മ​ഹാ​ത്മാ​ഗാ​ന്ധി​യെ പോ​ലു​ള്ള ഒ​രു നേ​താ​വ് ഇ​നി ലോ​ക​ത്തു​ണ്ടാ​കു​മോ​യെ​ന്ന് കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്ര​ഫ.​ജി.​ഗോ​പ​കു​മാ​ര്‍. മ​ഹാ​ത്മ​ജി​യു​ടെ നൂ​റ്റ​മ്പ​താം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ന് തു​ട​ക്ക​മാ​യി പ​യ്യ​ന്നൂ​ര്‍ പൗ​രാ​വ​ലി ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​സ്മൃ​തി​യോ​ട​നു​ബ​ന്ധി​ച്ച് അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള ഗാ​ന്ധി​പ്ര​തി​മ​യു​ടെ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്താ​ക​മാ​നം അ​ക്ര​മ​വും അ​ഹിം​സ​യും തീ​വ്ര​വാ​ദ​വും വം​ശീ​യ​ത​യും മ​ത​മൗ​ലി​ക​വാ​ദ​വും കൂ​ടി​യ​തി​നാ​ല്‍ സ​മാ​ധാ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​ന്ന്. സ​മാ​ധാ​ന​ത്തി​ന് പേ​രു കേ​ട്ട കേ​ര​ള​ത്തി​ല്‍​പോ​ലും തി​വ്ര​വാ​ദ സം​ഘ​ട​ന​യി​ലേ​ക്ക് ആ​ളു​ക​ള്‍ പോ​കു​ന്നു. ആ​ഗോ​ളീ​ക​ര​ണ​ത്തി​ന്‍റെ മാ​റ്റ​വും അ​ത്യാ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളും വേ​ഗ​ത വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ അ​ക്ര​മ​ങ്ങ​ളും വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​തി​നു​ള്ള പ​രി​ഹാ​ര​മെ​ന്നോ​ണം ലോ​ക​മെ​ങ്ങും ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ള്‍​ക്ക് പ്ര​സ​ക്തി വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്.

എ​ന്നാ​ല്‍ പു​തി​യ ത​ല​മു​റ​ക​ളി​ലേ​ക്ക് ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റ​ബ് നാ​ടു​ക​ളു​ടെ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ലെ ഇ​ന്തോ സോ​ഷ്യ​ല്‍ ആ​ൻ​ഡ് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് നി​ര്‍​മി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​ര്‍​ധ​കാ​യ പ്ര​തി​മ വി.​ടി.​വി. ദാ​മോ​ദ​ര​ന് ച​ട​ങ്ങി​ല്‍ അ​ദ്ദേ​ഹം കൈ​മാ​റി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​യ്യ​ന്നൂ​ര്‍ ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ മു​റ്റ​ത്ത് ഗാ​ന്ധി​ജി ന​ട്ട മാ​വി​ന്‍​ചു​വ​ട്ടി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി വി.​പി.​അ​പ്പു​ക്കു​ട്ട പൊ​തു​വാ​ള്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. കു​ഞ്ഞി​മം​ഗ​ല​ത്ത് നി​ന്നും കൊ​ണ്ടു​വ​ന്ന പ്ര​തി​മ​യെ പെ​രു​മ്പ​യി​ല്‍​നി​ന്നും വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ ഗാ​ന്ധി​പാ​ര്‍​ക്കി​ലേ​ക്കാ​ന​യി​ച്ചു.

പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി.​ബ​ല്‍​റാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​ഇ.​ശ്രീ​ധ​ര​ന്‍, ഗാ​ന്ധി​പ്ര​തി​മ​യു​ടെ ശി​ല്പി ചി​ത്ര​ന്‍ കു​ഞ്ഞി​മം​ഗ​ലം, ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ല്‍ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക നാ​യ​ക​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​ല്‍ പി.​അ​പ്പു​ക്കു​ട്ട​പൊ​തു​വാ​ളേ​യും ശി​ല്പി ചി​ത്ര​ന്‍ കു​ഞ്ഞി​മം​ഗ​ല​ത്തേ​യും ആ​ദ​രി​ച്ചു.