കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ഒ​ന്പ​തി​ന്
Wednesday, January 3, 2018 10:22 PM IST
ചെ​റു​തോ​ണി: പൈ​നാ​വ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ പു​തി​യ മ​ന്ദി​രം ഒ​ന്പ​തി​ന് രാ​വി​ലെ 10 ന് ​കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് സ​ഹ​മ​ന്ത്രി ഡോ. ​സ​ത്യ​പാ​ൽ സിം​ഗ് ഉ​ദ്ഘാ​ട​നം​ചെ​യ്യു​മെ​ന്ന് ജോ​യ്സ് ജോ​ർ​ജ് എം​പി അ​റി​യി​ച്ചു.

പ​തി​മൂ​ന്നു കോ​ടി 15 ല​ക്ഷം രൂ​പ​യു​ടെ കേ​ന്ദ്ര ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ​യും സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 40,000 ച​തു​ര​ശ്ര അ​ടി വി​സ്താ​ര​ത്തി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യ കെ​ട്ടി​ട​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. 11,000 ച​തു​ര​ശ്ര അ​ടി​യാ​ണ് സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ വി​സ്തൃ​തി. സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ പെ​യി​ന്‍റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​സാ​ന​ഘ​ട്ട ജോ​ലി​ക​ൾ ഒ​രാ​ഴ്ച്ച​ച​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നും എം​പി അ​റി​യി​ച്ചു.
സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ, ജി​ല്ലാ​ക​ള​ക്ട​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഒ​ന്നാം​ക്ലാ​സ് മു​ത​ൽ 12-ാം ക്ലാ​സ് വ​രെ​യു​ള്ള 800 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ പ​ഠ​നം ന​ട​ത്തു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 43 അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്.

ഉ​ദ്ഘാ​ട​ന പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം​ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്രീ​യ​വി​ദ്യാ​ല​യം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​പി അ​റി​യി​ച്ചു.