വ്യാ​പാ​രി​ മാ​ർ​ച്ച് ഇ​ന്ന്
Wednesday, January 3, 2018 10:26 PM IST
തൊ​ടു​പു​ഴ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ​യും കേ​ര​ള ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ക​ട്ട​പ്പ​ന​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ബ്രി​ട്ടാ​ണി​യ ക​ന്പ​നി​യു​ടെ വ്യാ​പാ​രി ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച്.
രാ​വി​ലെ 10.30നു ​ഇ​ടു​ക്കി ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം ഇ​ര​ട്ട​യാ​ർ റോ​ഡി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ ന​ട​ത്തു​ന്ന ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​രി​യി​ൽ കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി ഹ​സ​ൻ, എ​ഐ​ഡി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ര​മേ​ശ്, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​കെ മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.