ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Wednesday, January 3, 2018 10:34 PM IST
പ​ത്ത​നം​തി​ട്ട: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ​ത്.

നാ​ളെ മു​ത​ൽ ബ​സു​ക​ൾ​ക്ക് യാ​ർ​ഡി​ൽ പ്ര​വേ​ശി​ക്കാ​നാ​കും. ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ​മാ​യ 40 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് മ​ധ്യ​ഭാ​ഗ​ത്തെ യാ​ർ​ഡാ​ണ് ന​വീ​ക​രി​ച്ച​ത്. മ​റ്റ് ര​ണ്ട് യാ​ർ​ഡു​ക​ളും ഫ​ണ്ട് ല​ഭി​ക്കു​ന്ന മു​റ​ക്ക് ന​വീ​ക​രി​ക്കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നാ​ല് മാ​സം മു​മ്പാ​ണ് യാ​ർ​ഡി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ച്ച​തെ​ങ്കി​ലും ഇ​ട​യ്ക്കു ക​ന​ത്ത മ​ഴ പെ​യ്ത​തു കാ​ര​ണം പ​ണി​ക​ൾ ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ഒ​രാ​ഴ്ച​മു​മ്പാ​ണ് പ​ണി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​ത്. ക​യ​ർ​ഭൂ​വ​സ്ത്രം വി​രി​ച്ച​ശേ​ഷം ഇ​തി​ന് മു​ക​ളി​ൽ മെ​റ്റ​ലി​ട്ട് ഉ​റ​പ്പി​ക്കു​ക​യും ഇ​തി​ന് മു​ക​ളി​ൽ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.