സി​പി​എ​മ്മി​ലെ അ​സം​തൃ​പ്ത​രെ മു​ൻ​നി​ർ​ത്തി ന​വ​മാ​ധ്യ​മ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ന്നു
പ​ത്ത​നം​തി​ട്ട: സി​പി​എം ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം ശ​ക്ത​മാ​കു​ന്നു. ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വേ​ള​യി​ൽ പു​റ​ത്താ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ന്ന​ത്. പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ ആ​രാ​യാ​ലും പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു.തി​രു​വ​ല്ല​യി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​മ്മി​റ്റി​യി​ൽ ഏ​ഴു​പേ​രെ ഒ​ഴി​വാ​ക്കി​യാ​ണ് പു​തു​താ​യി എ​ട്ടു​പേ​രെ ചേ​ർ​ത്ത​ത്. സീ​നി​യ​ർ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ഒ​ഴി​വാ​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം കാ​ര​ണ​ങ്ങ​ൾ നി​ര​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നെ​തി​രെ ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച് പ്ര​ചാ​ര​ണ​രം​ഗ​ത്തു​ള്ള​ത്.
പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം രം​ഗ​ത്തി​റ​ങ്ങി. പ്ര​ചാ​ര​ണ​രം​ഗ​ത്തു​ള്ള​വ​ർ ആ​രാ​യാ​ലും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. കെ.​എം. ഗോ​പി, വി.​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള എ​ന്നി​വ​രെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ​യും പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്. പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, കെഎ​സ്കെ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എം. ഗോ​പി ക​മ്യൂ​ണി​സ്റ്റ് ആ​ദ​ർ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും പി​ന്തു​ട​രു​ന്ന​താ​ണോ അ​യോ​ഗ്യ​ത​യാ​യി ക​ണ്ട​തെ​ന്ന ചോ​ദ്യം ന​വ​മാ​ധ്യ​മ​ച​ർ​ച്ച​യി​ൽ ഉ​യ​രു​ന്നു​ണ്ട്.
പാ​ർ​ട്ടി​യു​ടെ വി​വി​ധ​ത​ല​ങ്ങ​ളി​ൽ സ​ജീ​വ​സേ​വ​ന​ത്തി​ലി​രി​ക്കെ വി.​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള ഒ​ഴി​വാ​ക്കി​യ​തി​നും കാ​ര​ണ​തേ​ടി​ക്കൊ​ണ്ടു​ള്ള ച​ർ​ച്ച​യും ശ്ര​ദ്ധേ​യ​മാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് യു​വ​നേ​താ​ക്ക​ൾ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്കു​വേ​ണ്ടി​യാ​ണ് പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നു ച​ർ​ച്ച തു​ട​രു​ന്നു. യു​വ​നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ സ്വാ​ഗ​തം ചെ​യ്യാ​നും ഒ​രു കൂ​ട്ട​ർ മ​ടി​ക്കു​ന്നി​ല്ല. ദ​ന്പ​തി​ക​ൾ ക​മ്മി​റ്റി​യി​ൽ എ​ത്തി​യ​തും ച​ർ​ച്ച​യാ​യി.