ബജറ്റ് പ്രഖ്യാപനത്തിലൊതുങ്ങി വികസനം: പാ​ലം പ​ണി​ക​ൾ പാ​തി​വ​ഴി​യി​ൽ
മങ്കൊന്പ്: മ​തി​യാ​യ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ട​നാ​ട്ടി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ങ്ങ​ളു​ടെ പ​ണി​ക​ളി​ഴ​യു​ന്നു. ത​ല​ങ്ങും വി​ല​ങ്ങും ആ​റു​ക​ളും തോ​ടു​ക​ളു​മു​ള്ള കു​ട്ട​നാ​ട്ടി​ൽ പാ​ല​മി​ല്ലാ​ത്ത​തു​മൂ​ലം ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ദു​രി​തം ഏ​റെ​യാ​ണ്.

ച​ന്പ​ക്കു​ളം, മ​ങ്കൊ​ന്പ് സി​വി​ൽ സ്റ്റേ​ഷ​ൻ, കൈ​ന​ക​രി മു​ണ്ട​യ്ക്ക​ൽ, വൈ​ശ്യം​ഭാ​ഗം എ​ന്നീ പാ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ക​യോ നി​ല​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ള്ള​ത്. വി​ഭാ​വ​നം ചെ​യ്്ത് നാ​ലു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ട്ടും ഇ​തു​വ​രെ ശി​ലാ​സ്ഥാ​പ​നം​പോ​ലും ന​ട​ക്കാ​ത്ത കാ​വാ​ലം ത​ട്ടാ​ശേ​രി പാ​ല​ത്തി​ന്‍റെ അ​വ​സ്ഥ​യി​ലും കു​ട്ട​നാ​ട്ടു​കാ​ർ നി​രാ​ശ​രാ​ണ്.

ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ മാ​ത്രം ഉ​റ​ങ്ങു​ന്ന​വ​യും ഏ​റെ ആ​വ​ശ്യ​മു​ള്ള​വ​യെ​ങ്കി​ലും ഇ​നി​യും അ​ധി​ക​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടാ​ത്ത​വ​യു​മാ​യ പാ​ല​ങ്ങ​ളും നി​ര​വ​ധി​യു​ണ്ട്. മി​ക്ക​പാ​ല​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ വൈ​കു​ന്ന​തി​നു കാ​ര​ണം രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യു​മാ​ണെ​ന്നാ​ണ് പൊ​തു​ജ​നാ​ഭി​പ്രാ​യം. എ​ട്ടാം വ​യ​സി​ലേ​ക്കെ​ത്തു​ന്പോ​ഴും ബാ​ലാ​രി​ഷ്ട​ത​ക​ൾ മാ​റാ​ത്ത ച​ന്പ​ക്കു​ളം പാ​ല​മാ​ണ് അ​വ​ഗ​ണ​ന​യു​ടെ കാ​ര്യ​ത്തി​ൽ മു​ന്നി​ൽ്. 2010 മാ​ർ​ച്ചി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​പാ​ലം ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും ഇ​ഴ​യു​ക​യാ​ണ്. ഒ​രു​ഗ്രാ​മം മു​ഴു​വ​ൻ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​ക​ണ്ട കൈ​ന​ക​രി മു​ണ്ട​യ്ക്ക​ൽ പാ​ലം നി​ർ​മാ​ണം ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ശ​ര​വേ​ഗ​ത്തി​ൽ നീ​ങ്ങി​യ പ​ണി​ക​ൾ സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. 2015 സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് ഈ ​പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

ഇ​നി​യും ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടാ​തെ നി​ൽ​ക്കു​ന്ന വൈ​ശ്യം​ഭാ​ഗം പാ​ല​ത്തി​ന്‍റെ പ​ണി​ക​ളും ഇ​പ്പോ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2014 ഫെ​ബ്രു​വ​രി​യി​ൽ പ​ണി​ക​ളാ​രം​ഭി​ച്ചെ​ങ്കി​ലും മ​ങ്കൊ​ന്പ് സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ല​വും എ​ന്നു പൂ​ർ​ത്തി​യാ​കു​മെ​ന്ന​റി​യാ​ൻ ചു​റ്റി​ക്ക​റ​ങ്ങി മ​ടു​ത്ത നാ​ട്ടു​കാ​ർ കാ​ത്തി​രി​ക്കു​യാ​ണ്.
പു​ളി​ങ്കു​ന്ന്, ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന സി​വി​ൽ​സ്റ്റേ​ഷ​ൻ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 2014 ജ​നു​വ​രി​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. 28.50 കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ണി​മ​ല​യാ​റി​നു കു​റു​കെ 159.92 മീ​റ്റ​ർ നീ​ള​ത്തി​ൽ ഏ​ഴു സ്പാ​നു​ക​ളി​ലാ​യാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​പ്രോ​ച്ച് റോ​ഡി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് മ​ങ്കൊ​ന്പ് സി​വി​ൽ​സ്റ്റേ​ഷ​ൻ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണം. ഇ​വി​ടെ ഏ​ഴു പേ​രി​ൽ​നി​ന്ന് 91 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്.