വാ​ഗ്ദാ​നം ചെ​യ്ത ചി​കി​ത്സാതു​ക ന​ല്കാ​തെ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി
ചെ​ങ്ങ​ന്നൂ​ർ: വാ​ഗ്ദാ​നം ചെ​യ്ത ചി​കി​ത്സാ തു​ക ന​ൽ​കാ​തെ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. റാ​ന്നി മ​ണ്ണ​ടി​ശാ​ല വെ​ച്ചൂ​ച്ചി​റ പു​ല്ലാ​ട്ട്വീ​ട്ടി​ൽ ജോ​മോ​ൻ .ജെ. ​പു​ല്ലാ​ട്ട്(46) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. ക​ഴി​ഞ്ഞ 20ന് ​റാ​ന്നി കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ ഉ​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ ജോ​മോ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ട​തു കാ​ൽ​മു​ട്ടു ത​ക​ർ​ന്ന​തി​നാ​ൽ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നു.
ജ​നു​വ​രി ഒ​ന്നി​ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ 1,88,000 രൂ​പ ബി​ൽ ആ​യെ​ന്ന് അ​റി​യി​ച്ചു. തു​ട​ർ​ന്ന് സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വും ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ മു​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ എ.​ജി. ഷാ​ന​വാ​സ് മു​ഖാ​ന്തി​രം രേ​ഖ​ക​ളു​മാ​യി ക​ന്പ​നി​യു​ടെ പ്രാ​ദേ​ശി​ക ഏ​ജ​ന്‍റി​നെ സ​മീ​പി​ച്ചു​വെ​ങ്കി​ലും മൂ​ന്നു​ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന ക​ന്പ​നി 1,30,000 മാ​ത്ര​മേ ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്ന് ഇ​വ​രെ അ​റി​യി​ച്ചു. 2013 മു​ത​ൽ ക​ന്പ​നി പോ​ളി​സി എ​ടു​ത്തി​രു​ന്ന ജോ​മോ​ൻ പ​തി​നാ​യി​രം​രൂ​പ വ​ർ​ഷ​ന്തോ​റും അ​ട​ച്ചു വ​ന്ന​താ​ണ്. തു​ട​ർ​ന്ന് ക​ന്പ​നി​യു​ടെ തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ ഓ​ഫീ​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​തേ മ​റു​പ​ടി ത​ന്നെ​യാ​ണ് ല​ഭി​ച്ച​ത്.
തീ​ർ​ത്തും അ​ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് ക​ന്പ​നി നി​ര​ത്തി​യ​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ശു​പ​ത്രി ബി​ൽ കൂ​ടാ​തെ അ​നു​ബ​ന്ധ​മാ​യി 30,000 രൂ​പ കൂ​ടി ചെ​ല​വാ​യി​ട്ടു​ണ്ട്. ബി​ല്ലി​ൽ അ​ധി​ക​മാ​യി വ​ന്ന തു​ക ത​ന്നെ 55,000 രൂ​പ രോ​ഗി ത​ന്നെ ക​ണ്ടെ​ത്തേ​ണ്ടി വ​ന്നു. സ്വ​കാ​ര്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ വ​ഞ്ച​നാ​പ​ര​മാ​യ ന​ട​പ​ടി തു​റ​ന്നു കാ​ട്ടു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യി ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ല​ട​ക്കം ഈ ​വി​ഷ​യ​വു​മാ​യി സ​മീ​പി​ക്കു​മെ​ന്ന് ഏ.​ജി. ഷാ​ന​വാ​സ് പ​റ​ഞ്ഞു.