ക​യ​ർ ഭൂ​വ​സ്ത്രമി​ല്ല, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കു മാ​ന്ദ്യം
Wednesday, January 3, 2018 10:48 PM IST
എ​ട​ത്വ: ക​യ​ർ ഭൂ​വ​സ്ത്രം ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കാ​ത്ത​തു​മൂ​ലം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മാ​ന്ദ്യം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന നി​ർ​മാ​ണ സാ​മ​ഗ്രി​യാ​ണ് ക​യ​ർ ഭൂ​വ​സ്ത്രം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​യ​ർ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ചു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്.
ക​യ​ർ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ചു​ള​ള പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് എ​സ്റ്റി​മേ​റ്റ് എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് ക​യ​ർ​ഭൂ​വ​സ്ത്രം വി​ത​ര​ണം ചെ​യ്യാ​നു​ള​ള ച​കി​രി ല​ഭി​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണം വൈ​കു​ന്ന​ത്. ക​യ​ർ ഭൂ​വ​സ്ത്രം വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചു ആ​ഴ്ച​ക​ളാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.
ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ എ​ടു​ത്ത് ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും തു​ട​ർ​ച്ച​യാ​യി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ന​ട​ത്തി തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ കൂ​ട്ടു​ന്ന​തി​നു​ള​ള പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ൾ ക​യ​ർ ഭൂ​വ​സ്ത്ര​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം തൊ​ഴി​ൽ മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ബ
്ലോ​ക്കി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1,39,615 ച​തു​ര​ശ്ര മീ​റ്റ​ർ ക​യ​ർ മാ​റ്റാ​ണ് ക​യ​ർ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​വാ​നു​ള​ള​ത്. തോ​ടു​ക​ൾ ആ​ഴം​കൂ​ട്ടി പാ​ർ​ശ്വ​ഭി​ത്തി​ക​ളി​ൽ ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച് തീ​റ്റ​പ്പു​ൽ​വെ​ച്ചു പി​ടി​പ്പി​ക്കു​ക എ​ന്ന പ്ര​വൃ​ത്തി​യാ​ണ് കൂ​ടു​ത​ലും ഏ​റ്റെ​ടു​ത്തി​ട്ടു​ള​ള​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ തൊ​ഴി​ൽ ല​ഭി​ക്കു​വാ​ൻ ഉ​ത​കു​ന്ന പ്ര​വൃ​ത്തി​ക​ൾ വ​ള​രെ പ​രി​മി​ത​മാ​ണ്.
ത​ൻ​മൂ​ലം ആ​വ​ശ്യാ​നു​സ​ര​ണം തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​നു​ള​ള പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്നു​മി​ല്ല. സം​സ്ഥാ​ന​ത​ല സ​മി​തി​യാ​ണ് തൊ​ഴി​ൽ മേ​ഖ​ല​ക​ൾ സം​ബ​ന്ധി​ച്ചു​ള​ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ്യ​ത്യ​സ്ത​മാ​യ​തും ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ​തു​മാ​യ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം തൊ​ഴി​ൽ ല​ഭി​ക്കു​ക​യു​ള​ളൂ.