ബൈ​ക്കി​ലെ​ത്തി​യ ആ​ൾ യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു
Wednesday, January 3, 2018 10:48 PM IST
മ​ണ്ണ​ഞ്ചേ​രി: ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വ​തി​യു​ടെ മൂ​ന്ന​ര പ​വ​ൻ വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണം ബൈ​ക്കി​ലെ​ത്തി​യ ആ​ൾ ക​വ​ർ​ന്നു. മ​ണ്ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ർ​ഡി​ൽ തോ​ട്ടു​ങ്ക​ൽ സു​കു​മാ​ര​ന്‍റെ മ​ക​ൾ ബി​ന്ദു​വി​ന്‍റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ബി​ന്ദു വീ​ട്ടി​ലേ​ക്കു ന​ട​ന്നു വ​ര​വേ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ടൗ​ണ്‍ ജു​മാ മ​സ്ജി​ദി​നു സ​മീ​പം കി​ഴ​ക്കോ​ട്ടു​ള്ള റോ​ഡി​ൽ​വെ​ച്ച് ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ബി​ന്ദു ന​ട​ന്നു​വ​ര​വേ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും ബൈ​ക്കി​ലെ​ത്തി​യ ആ​ൾ എ​ന്തോ ചോ​ദി​ക്കാ​നെ​ന്ന ഭാ​വ​നേ ബൈ​ക്ക് നി​ർ​ത്തി മാ​ല പ​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​ന്ദു​വി​ന്‍റെ നി​ല​വി​ളി കേ​ട്ടു പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു.
മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഇ​തു മൂ​ന്നാം​ത​വ​ണ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​ഭ​ര​ണ​ക്ക​വ​ർ​ച്ച ന​ട​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.