പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 25 വ​ർ​ഷം: ഫാ. ​റെ​ജി പെ​രു​ന്പി​ള്ളി​ക്ക് ഇ​ട​വ​ക സ​മൂ​ഹ​ങ്ങ​ളു​ടെ അ​നു​മോ​ദ​നം
Wednesday, January 3, 2018 10:56 PM IST
വ​ട​ക്ക​ഞ്ചേ​രി: പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​യ ഫാ. ​റെ​ജി പെ​രു​ന്പി​ള്ളി​ക്ക് ഇ​ട​വ​ക സ​മൂ​ഹ​ങ്ങ​ളു​ടെ അ​നു​മോ​ദ​നം. ഫാ. ​റെ​ജി പെ​രു​ന്പി​ള്ളി വി​കാ​രി​യാ​യി സേ​വ​നം ചെ​യ്തു​വ​രു​ന്ന ആ​രോ​ഗ്യ​പു​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ലും ക​ല്ല സ്നേ​ഹ​ഗി​രി സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ലു​മാ​യി​രു​ന്നു കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​വും അ​നു​മോ​ദ​ന​യോ​ഗ​ങ്ങ​ളും ന​ട​ന്ന​ത്.

ആ​രോ​ഗ്യ​പു​രം പ​ള്ളി​യി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. സേ​വ്യ​ർ മാ​റാ​മ​റ്റം, വ​ള്ളി​യോ​ട് സെ​ന്‍റ്മേ​രീ​സ് പോ​ളി ടെ​ക്നി​ക് കോ​ള​ജി​ലെ ഫാ. ​ഐ​ബി​ൻ ക​ള​ത്താ​ര എ​ന്നീ വൈ​ദീ​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ റ​വ.​ഡോ. സേ​വ്യ​ർ മാ​റാ​മ​റ്റം, വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​റ്റ്സ​ണ്‍ തു​ക്കു​പ​റ​ന്പി​ൽ, അ​മ​ല എ​സ്റ്റേ​റ്റി​ലെ ഫാ. ​ജോ​ണ്‍​സ​ണ്‍ കു​രി​യാ​നി​പാ​ടം, കൈ​ക്കാ​ര​ൻ​മാ​രാ​യ പോ​ൾ ക​ണ്ണാ​ട​ൻ, സി​ബി തു​റു​വേ​ലി​ൽ, വേ​ദ​പാ​ഠം അ​ധ്യാ​പി​ക ലി​റ്റി പാ​റ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​സി​റി​യ​ക് വ​ഞ്ചി​പ്പു​ര​ക്ക​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ കു​രി​യാ​നി​പ്പാ​ടം, സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ അ​നു​മോ​ദ​ന​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക​ല്ല സ്നേ​ഹ​ഗി​രി പ​ള്ളി​യി​ൽ ഫാ. ​റെ​ജി പെ​രു​ന്പി​ള്ളി​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണ​ശു​ശ്രൂ​ഷ​യി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ കൂ​ടി​യാ​യ പി​എ​സ്എ​സ്പി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, ഫാ. ​ജി​നോ പു​ര​മ​ഠ​ത്തി​ൽ എ​ന്നീ വൈ​ദീ​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, ഫാ. ​ജി​നോ പു​ര​മ​ഠ​ത്തി​ൽ, വേ​ദ​പാ​ഠം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഡെ​ന്നി തെ​ങ്ങു​പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൈ​ക്കാ​ര​ൻ​മാ​രാ​യ അ​ഗ​സ്റ്റി​ൻ മാ​വേ​ലി​ക്കു​ന്നേ​ൽ, ജി​ബി പു​റ​മ​ഠ​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​നു​മോ​ദ​ന പ​രി​പാ​ടി​ക​ൾ.

രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ ഫാ. ​റെ​ജി പെ​രു​ന്പി​ള്ളി 1992 ൽ ​ത്രി​ത്വ​മ​ല ദേ​വാ​ല​യ​ത്തി​ൽ​വെ​ച്ചാ​ണ് ദി​വം​ഗ​ത​നാ​യ മാ​ർ ജോ​സ​ഫ് ഇ​രി​ന്പ​ൻ പി​താ​വി​ൽ​നി​ന്നും തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച​ത്. നി​യ​മ​ബി​രു​ദ​ധാ​രി​കൂ​ടി​യാ​യ ഫാ. ​പെ​രു​ന്പി​ള്ളി രൂ​പ​ത​യി​ലെ മ​റ്റു വി​വി​ധ സ​മി​തി​ക​ളു​ടെ ചു​മ​ത​ല​ക്കാ​ര​ൻ​കൂ​ടി​യാ​ണ്.