പൂരം വരവറിയിച്ച് ക​ള​മെ​ഴു​ത്തു​പാ​ട്ടിനു തുടക്കം
Wednesday, January 3, 2018 10:56 PM IST
ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചു​കൊ​ണ്ട് ക​ള​മെ​ഴു​ത്തു​പാ​ട്ടി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം.
പാ​ട്ടു​കൂ​റ​യി​ടി​ൽ ച​ട​ങ്ങോ​ടു​കൂ​ടി​യാ​ണ് ക​ള​മെ​ഴു​ത്തു​പാ​ട്ടി​ന് തു​ട​ക്ക​മാ​യ​ത്. ഉ​ച്ച​പാ​ട്ടി​ന് ശേ​ഷം ഇ​നി മു​ത​ൽ ദി​വ​സ​വും പാ​ട്ടു​കൊ​ട്ടി​ലി​ൽ കാ​ളീ​രൂ​പം വ​ര​ച്ച് ക​ളം പാ​ട്ടു​ന​ട​ക്കും. സ​ന്ധ്യാ​വേ​ല പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ന​ന്തു​ണി​കൊ​ട്ടി ക​ളം​പാ​ട്ടും പൂ​ജ​യും തി​രി ഉ​ഴി​ച്ചി​ലും കോ​മ​ര​ത്തി​ന്‍റെ നൃ​ത്ത​വും ക​ഴി​ഞ്ഞ് ഭ​ദ്ര​കാ​ളി രൂ​പ​ത്തി​ൽ ക​ളം​മാ​ച്ച് ക​ള​ഞ്ഞ് പൊ​ടി പ്ര​സാ​ദ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഭ​ക്ത​ൻ​മാ​ർ വ​ഴി​പാ​ടാ​യാ​ണ് ക്ഷേ​ത്ര​ത്തി​ൽ ക​ളം​പാ​ട്ടു ന​ട​ത്തു​ന്ന​ത്. ഈ ​മാ​സം 16ന് ​ക​ളം​പാ​ട്ട് സ​മാ​പി​ക്കും. അ​ന്ന് പാ​ട്ടു​താ​ല​പ്പൊ​ലി ആ​ഘോ​ഷി​ക്കും അ​ന്നു​ത​ന്നെ ഭ​ദ്ര​കാ​ളി പ്രീ​തി​ക്കാ​യി കു​രു​തി​യും ന​ട​ക്കും. പൂ​ര​ത്തി​നു​മു​ന്നോ​ടി​യാ​യി ക​ന്പ​ർ രാ​മാ​യ​ണം, തോ​ൽ​പാ​വ​ക്കൂ​ത്ത് ഫെ​ബ്രു​വ​രി ര​ണ്ടി​ന് ആ​രം​ഭി​ക്കും. 17 ദി​വ​സ​ത്തെ കൂ​ത്തി​നു​ശേ​ഷം 18ന് ​ചി​ന​ക്ക​ത്തൂ​രി​ൽ പൂ​രം കൊ​ടി​യേ​റും. മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ചി​ന​ക്ക​ത്തൂ​രി​ൽ പൂ​രം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഏ​ഴ് ദേ​ശ​ങ്ങ​ളാ​ണ് ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക. പൂ​ര​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളു​ടെ തി​ര​ക്കി​ലാ​ണ് ത​ട്ട​ക​ത്തി​ലെ വി​വി​ധ ദേ​ശ​ക​മ്മി​റ്റി​ക​ൾ. ഒ​റ്റ​പ്പാ​ലം, പാ​ല​പ്പു​റം, മീ​റ്റ്ന, എ​റ​ക്കോ​ട്ടി​രി, പ​ല്ലാ​ർ​മം​ഗ​ലം എ​ന്നീ അ​ഞ്ച് ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന പ​ടി​ഞ്ഞാ​റ​ൻ ചേ​രി​യും തെ​ക്കും​മം​ഗ​ലം,വ​ട​ക്കും​മം​ഗ​ലം എ​ന്നീ ര​ണ്ടു ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന കി​ഴ​ക്ക​ൻ ചേ​രി​യു​മാ​ണ് ചി​ന​ക്ക​ത്തൂ​രി​ൽ പൂ​ര​മൊ​രു​ക്കു​ന്ന​ത്. ഈ ​ദേ​ശ​ക​മ്മി​റ്റി​ക​ളെ​ല്ലാം​ത​ന്നെ ഈ ​വ​ർ​ഷ​ത്തെ പൂ​രം വ​ർ​ണാ​ഭ​മാ​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​പ്പാ​ടി​ലാ​ണ്.