മം​ഗ​ലം​ഡാം സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി​ന ു നാ​ളെ കൊ​ടി​യേ​റും
Wednesday, January 3, 2018 10:58 PM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ​രു​ടെ സം​യു​ക്ത തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും.
വൈ​കു​ന്നേ​രം 4.30നാ​ണ് കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, കു​ർ​ബാ​ന. വ​ണ്ടാ​ഴി സാ​ൻ​പി​യോ ആ​ശ്ര​മ​ത്തി​ലെ ഫാ. ​ജോ​ബി മേ​രി​സ​ണ്‍ കാ​ർ​മി​ക​നാ​കും. ബാം​ഗ​ളൂ​രു ക്രി​സ്തു ജ്യോ​തി​യി​ലെ ഫാ. ​ഷൈ​ജു പ​രി​യ​ത്ത് സ​ന്ദേ​ശം ന​ൽ​കും.
ആ​റി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്. തു​ട​ർ​ന്ന് പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന. പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​നി​ൽ കു​റ്റി​പ്പു​ഴ​ക്കാ​ര​ൻ കാ​ർ​മി​ക​നാ​കും.ന​വ വൈ​ദി​ക​ൻ ഫാ. ​ക്രി​സ്റ്റോ ക​ല്ലു​വേ​ലി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, മേ​ളം. രാ​ത്രി എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം സം​സ്കൃ​തി​യു​ടെ നാ​ട​കം- ഒ​ളി​ന്പ്യ​ൻ ച​ക്ര​പാ​ണി. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഏ​ഴി​ന് രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ കാ​ർ​മി​ക​നാ​കും.
പ​ട്ടാ​ന്പി സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​വി​കാ​രി ഫാ. ​സു​മേ​ഷ് നാ​ല്പ​താം​കു​ളം സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ക​ലാ​സ​ന്ധ്യ ചി​റ്റ​ടി സെ​ന്‍റ്മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മം​ഗ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.എ​ട്ടി​ന് രാ​വി​ലെ 6.30ന് ​പ​രേ​ത​രു​ടെ സ്മ​ര​ണാ​ർ​ഥം കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ് എ​ന്നി​വ ന​ട​ക്കും. വി​കാ​രി ഫാ. ​ഗി​ൽ​ബ​ർ​ട്ട് എ​ട്ടൊ​ന്നി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ക്രി​സ്റ്റോ തേ​ക്കാ​ന​ത്ത്, ക​ണ്‍​വീ​ന​ർ ജോ​യി ത​റ​ക്കു​ന്നേ​ൽ, പ്ര​സു​ദേ​ന്തി​മാ​ർ, കൈ​ക്കാ​ര​ൻ​മാ​രാ​യ കു​ട്ടി​ച്ച​ൻ പോ​ർ​ക്കാ​ട്ടി​ൽ, സാ​ബു പാം​ബ്ലാ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.