സം​സ്ഥാ​ന വുഷു ടീ​മി​ലേ​യ്ക്ക് ജില്ലയിൽ നിന്നും നാലുപേർ
പാ​ല​ക്കാ​ട്: കേ​ര​ള വു​ഷു അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന വു​ഷു ജൂ​ണി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത് എ​സ്.​അ​ഞ്ജ​ന, യു. ​അ​ന​ശ്വ​ര (പാ​ല​ക്കാ​ട് മോ​യ​ൻ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ), കെ.​ആ​ർ ബൈ​ജു (ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജ്), സ​ച്ചി​ദാ​ന​ന്ദ സാ​ഗ​ർ എ​ന്നി​വ​ർ കേ​ര​ള വു​ഷു ടീ​മി​ലേ​യ്ക്ക് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ല​ക്കാ​ട് ജി​ല്ലാ വു​ഷു അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​ണ് നാ​ലു​പേ​രും.

ഒ​യി​സ്ക ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം

എ​ല​പ്പു​ള്ളി: ജി​ല്ല നേ​രി​ടു​ന്ന ജ​ല​ക്ഷാ​മ​ത്തി​നും കൃ​ഷി​നാ​ശ​ത്തി​നും പ​രി​ഹാ​ര​മാ​യി പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ക​ർ​മ്മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന് ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ല​പ്പു​ള്ളി ചാ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ചാ​പ്റ്റ​ർ രൂ​പി​ക​ര​ണ​വും ഉ​ദ്ഘാ​ട​ന​വും ന​ബാ​ർ​ഡ് ഡി​ഡി​എം ര​മേ​ഷ് വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​മ​ണി നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​രേ​ന്ദ്ര​ദേ​വ്, പ്ര​ഫ.​കെ. സു​രേ​ഷ്ബാ​ബു, ഡോ. ​എ​ൻ. ശു​ദ്ധോ​ധ​ന​ൻ, സി​ന്ധു ബാ​ലാ​ജി, ശ്രീ​പ്രി​യ, എ​സ്. സു​നി​ൽ​കു​മാ​ർ, എ. ​ര​ങ്ക​നാ​ഥ​ൻ, വി. ​ചെ​ന്താ​മ​ര, വി. ​മ​ണി, എം.ഗോ​കു​ൽ​കു​മാ​ർ ,എ​സ്.കേ​ശ​വ​ദാ​സ് പ്ര​സം​ഗി​ച്ചു.