വി​മ​ർ​ശ​ന​ത്തി​ന്‍റെ കൂ​ര​ന്പു​ക​ളും ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്‍റെ ഒ​ളി​യ​ന്പു​ക​ളു​മാ​യി കാ​ർ​ട്ടൂ​ണ്‍ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം
Wednesday, January 3, 2018 11:05 PM IST
കൊല്ലം: നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ക​ത്തി​മു​ന​യി​ൽ പി​ട​യു​ന്ന ജീ​വി​ത​ങ്ങ​ളി​ലേ​ക്ക് വാ​ളാ​യി ആ​ഴ്ന്നി​റ​ങ്ങു​ന്ന ജിഎ​സ്ടി നി​ശി​ത വി​മ​ർ​ശ​ന​ത്തി​ന്‍റെ കൂ​ര​ന്പാ​യി മാ​റി​യ വ​ര തീ​ർ​ത്ത​ത് ത​മി​ഴ് കാ​ർ​ട്ടൂ​ണി​സ്റ്റ് ജി. ​ബാ​ല. അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ കാ​ർ​ട്ടൂ​ണ്‍ ക​ലാ​കാ​ര​ന്‍റെ ക​ര​വി​രു​ത് വി​ട​ർ​ന്ന​ത് പ്ര​സ് ക്ല​ബ്ബ് മൈ​താ​ന​ത്തൊ​രു​ക്കി​യ പ്ര​ദ​ർ​ശ​ന​ത്തി​ലാ​യി​രു​ന്നു. കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി, നോ​ർ​ക്ക, കൊ​ല്ലം പ്ര​സ് ക്ല​ബ്ബ,് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് എ​ന്നി​വ ചേ​ർ​ന്ന് ലോ​ക​കേ​ര​ള സ​ഭ​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള കേ​ര​ളീ​യ മാ​ധ്യ​മ സം​ഗ​മ​ത്തി​ന്‍റെ വി​ളം​ബ​ര​മാ​യി മാ​റി​യ കാ​ർ​ട്ടൂ​ണ്‍, ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ് ആ​ശ​യ സ​ന്പു​ഷ്ട​മാ​യ വ​ര​ക​ളും ചി​ത്ര​ങ്ങ​ളും സം​ഗ​മി​ച്ച​ത്.

കാ​ർ​ട്ടൂ​ണ്‍ ഇ​തി​ഹാ​സ​ങ്ങ​ളാ​യ ശ​ങ്ക​ർ, അ​ബു എ​ബ്ര​ഹാം, ഒ.​വി. വി​ജ​യ​ൻ, തു​ട​ങ്ങി​യ​വ​രു​ടെ ര​ച​ന​ക​ളും പ്ര​ദ​ർ​ശ​ന​ത്തെ സ​ന്പ​ന്ന​മാ​ക്കി. പ്ര​വാ​സി ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​രാ​യ സ​ര​സ്വ​തി, ഫി​റോ​സ് സെ​യ്ദ് മു​ഹ​മ​ദ്, എ.​കെ. ബി​ജു​രാ​ജ്, വാ​സു​ദേ​വ് തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ലെ മു​ഖ്യ​സാ​ന്നി​ദ്ധ്യ​മാ​യ​ത്. ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി ഓ​രോ ചി​ത്ര​വും. ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി. പ്ര​ദ​ർ​ശ​നം നാളെ വ​രെ തു​ട​രും.

ആ​ഗോ​ള കേ​ര​ളീ​യ മാ​ധ്യ​മ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യാ​ന്ത​ര പ്ര​ശ​സ്തി നേ​ടി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ത​ദ്ദേ​ശീ​യ മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും കൊ​ല്ലം പ്ര​സ് ക്ല​ബ്ബി​ൽ ഇ​ന്ന് രാ​വി​ലെ 11.30 ന് ​ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.