മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​രി ക്ല​ബ്
Thursday, January 4, 2018 12:33 AM IST
എ​ട​ക്ക​ര: കു​ട്ടി​ക​ളി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളും പി​രി​മു​റു​ക്ക​വും ഒ​ഴി​വാ​ക്കി മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ചി​രി ക്ല​ബി​നു രൂ​പം ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത്. മൂ​ത്തേ​ടം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്കി​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ചി​രി ക്ല​ബി​നു രൂ​പം ന​ൽ​കി​യ​ത്. മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കെ​ങ്കി​ലും ഒ​രു​മി​ച്ചി​രി​ക്കു​ക​യും മ​ന​സി​നു ആ​ശ്വാ​സം ന​ൽ​കു​ന്ന രീ​തി​യി​ൽ ചി​രി​ക്കാ​നു​ത​കു​ന്ന പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ കു​റ​ച്ചു നേ​ര​ത്തേ​ക്കെ​ങ്കി​ലും എ​ല്ലാ വി​ഷ​മ​ങ്ങ​ളും മ​റ​ന്നു ചി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ചി​രി ക്ല​ബ് സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ചി​രി​യി​ലൂ​ടെ ആ​രോ​ഗ്യം എ​ന്ന ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ങ്ങ​നെ ഒ​രു സം​രം​ഭ​ത്തി​നു തു​ട​ക്കം കു​റി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രേ​രി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ ബ​ന്ധം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നും മാ​ന​സി​ക വി​ഷ​മ​ങ്ങ​ൾ പ​ര​സ്പ​രം മ​ന​സു​തു​റ​ന്നു പ​ങ്കു​വ​യ്ക്കാ​നും ഒ​രു വേ​ദി എ​ന്ന നി​ല​യി​ൽ ചി​രി​ക്ല​ബി​നെ മാ​റ്റി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വ​ച്ചു പു​ല​ർ​ത്തു​ന്ന​ത്. അ​തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​നും ക്ല​ബ് പ്ര​വ​ർ​ത്ത​നം സ​ഹാ​യി​ക്കും. ക്ല​ബി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് റ​സാ​ക്ക് വോ​ള​ണ്ടി​യ​ർ​മാ​രാ​യ റിം​ഷാ​ൻ, റി​ഷാ​ദ്, ഋ​ഷി​കേ​ശ്, അ​മ​ൽ, ഷെ​റി​ൻ ബി​ജു, അ​സ്ന, അ​ഭ​യ്, ജി​ബി, ഫ​ഹ്മി​ദ, വി​ഷ്ണു പ്രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.