ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് അ​റ​ബി​ക് മെ​ഗാക്വി​സ്: വേ​ങ്ങ​ര ജാ​മി​അ​ത്തു​ൽ ഹി​ന്ദ് ജേ​താ​ക്ക​ൾ
Thursday, January 4, 2018 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​റ​ബി ഭാ​ഷാ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്ലാ​മി​അ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന ത​ല അ​റ​ബി​ക് മെ​ഗാ ക്വി​സ് മ​ത്സ​ര​ത്തി​ൽ വേ​ങ്ങ​ര ജാ​മി​അ​തു​ൽ ഹി​ന്ദി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് യാ​സി​ർ, ഫ​ർ​ഹാ​ൻ അ​ൻ​വ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​ന്പ് കേ​യി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ ബി​എ​ഡ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് ജ​സീ​ലു​ബ്നു അ​ൻ​വ​ർ അ​ലി എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ടീ​മി​നാ​ണ് ര​ണ്ടാം സ്ഥാ​ന​വും കാ​ളി​കാ​വ് വാ​ഫി കാ​ന്പ​സി​ലെ മു​ഹ​മ്മ​ദ് ശ​ഫീ​ഖ്, അ​ക്ബ​ർ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നാ​യി 20 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചത്.
വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം അ​ൽ ജാ​മി​അ റെ​ക്ട​ർ ഡോ.​അ​ബ്ദു​സ്സ​ലാം അ​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. അ​ൽ​ജാ​മി​അ മു​ൻ റെ​ക്ട​ർ അ​ബ്ദു​ല്ല മ​ൻ​ഹാം മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.
ഇ​ല്യാ​സ് മൗ​ല​വി, കെ.​അ​ബ്ദു​ൽ ക​രീം, അ​ബ്ദു​ൽ ഹ​ഫീ​ദ് ന​ദ്‌വി, പി.​എ​സ്.​സ​മീ​ർ, മു​ഹ​മ്മ​ദ് റി​യാ​സ്, എ.​കെ.​അ​ബ്ദു​സ്സ​ലാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.