സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് പൂ​പ്പൊ​ലി​യി​ലെ പൂ​ന്പാ​റ്റ
Thursday, January 4, 2018 12:40 AM IST
അ​ന്പ​ല​വ​യ​ൽ: അ​ന്പ​ല​വ​യ​ലി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര പു​ഷ്പ പ്ര​ദ​ർ​ശ​ന മേ​ള​യാ​യ പൂ​പ്പൊ​ലി​ക്ക് ഭം​ഗി കൂ​ട്ടാ​ൻ ക​വാ​ട​ത്തി​നു മു​ന്പി​ൽ സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് കൂ​റ്റ​ൻ പൂ​ന്പാ​റ്റ. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ ജി​ജോ ചെ​റു​വോ​ട​നും സം​ഘ​വു​മാ​ണ് പൂ​ന്പാ​റ്റ ക​വാ​ടം ഒ​രു​ക്കി​യ​ത്.

അ​ഞ്ച​ര അ​ടി ഉ​യ​ര​മു​ള്ള ഈ ​പൂ​ന്പാ​റ്റ ആ​ർ​ട്ട് വി​ല്ലേ​ജ് ഡ​യ​റ​ക്ട​റാ​യ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​നീ​ഷ്, സ​നോ​ജ് പൂ​ലൂ​ന്നി, സ​രു​ണ്‍​ദാ​സ്, സു​ബ്ര​ഹ്മ​ണ്യം കോ​ട്ട​ശേ​രി, പ്ര​വീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മൂ​ന്ന് ദി​വ​സം കൊ​ണ്ടാ​ണ് നി​ർ​മി​ച്ച​ത്.

അ​ന്താ​രാ​ഷ്‌​ട്ര നാ​ട​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ ഈ ​ആ​റം​ഗ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹെ​ലി​കോ​പ്റ്റ​ർ മി​നി​യേ​ച്ച​ർ മ​ല​പ്പു​റ​ത്ത് നി​ർ​മി​ക്കു​ന്ന​തും ജി​യോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്.