പു​തു​വ​ത്സ​രാ​ഘോ​ഷം
Thursday, January 4, 2018 12:44 AM IST
കേ​ണി​ച്ചി​റ: ഐ​ശ്വ​ര്യ ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും പു​തു​വ​ത്സ​രാ​ഘോ​ഷ​വും ന​ട​ത്തി. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം പൂ​താ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ഡി. പാ​ർ​ത്ഥ​ൻ നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 75 വ​യ​സ് ക​ഴി​ഞ്ഞ അം​ഗ​ങ്ങ​ളെ​യും ഡ​ൽ​ഹി​യി​ൽ റി​പ്പ​ബ്ലി​ക്ദി​ന പ​രി​പാ​ടി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി കൃ​ഷ്ണ​കാ​ന്തി​നെ​യും ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി കെ.​കെ. സ​തീ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​സ്. ജ​യിം​സ്, പി.​കെ. ഡൊ​മി​നി​ക്, ഷെ​മി മ​നോ​ജ്,ജൈ​ന ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

േറഷ​ൻ​ക​ട സ്ഥാ​പി​ക്ക​ണ​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ കൂ​മൂ​ല​യി​ൽ റേ​ഷ​ൻ​ക​ട സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
400 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ൾ പ​ന്ത​ല്ലൂ​രി​ലെ റേ​ഷ​ൻ​ക​ട​യെ​യാ​ണ് ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ പ്ര​യാ​സ​മാ​യി​രി​ക്കു​ക​യാ​ണ്.
ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.