റാ​ങ്ങി​യ​ത്ത് ചി​റ വി​ക​സ​നം; ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി
പെ​രു​ന്പാ​വൂ​ർ: കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ക്ക​ല​പ്പാ​റ​യി​ലെ റാ​ങ്ങി​യ​ത്ത് ചി​റ​യു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ക​ൽ വീ​ടും വ​നി​ത​ക​ൾ​ക്കു​ള്ള തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി. ആ​റ​ര ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള റാ​ങ്ങി​യ​ത്ത് ചി​റ​യും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന നി​ല​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ട് സാ​ന്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലാ​യി 24 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് പ​ക​ൽ വീ​ടും വ​നി​താ പ​രി​ശീ​ല​ന കേ​ന്ദ്ര​വും നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ​ക​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ൽ ഹാ​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും പ​ക​ൽ വീ​ട്ടി​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ​ക​ൽ വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​ർ തു​ട​ങ്ങി​യ​വ​യ്ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വ​നി​താ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും മ​റ്റ് അ​നു​ബ​ന്ധ ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്.

പ​ക​ൽ വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സ​വും വ​നി​താ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ചി​ലും ന​ട​ക്കും. ഇ​തി​നു​പു​റ​മെ പ​ടി​ക്ക​ല​പ്പാ​റ​യി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി വ​നി​ത പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു മു​ക​ളി​ൽ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന പ​ക​ൽ വീ​ടി​ന്‍റെ​യും വ​നി​താ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും മു​ന്നി​ലാ​യി ചി​റ​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്ഥ​ലം ക​ളി​സ്ഥ​ല​മാ​ക്കു​ന്ന​തി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു പ​ദ്ധ​തി​യു​
ണ്ട്. ഈ ​സ്ഥ​ല​ത്തി​നു ചു​റ്റും മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് അ​വ​യ്ക്കു ചു​റ്റും ഇ​രി​പ്പി​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ട്. റാ​ങ്ങി​യ​ത്ത് ചി​റ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ചി​റ​യു​ടെ ചു​റ്റും കൈ​വ​രി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും, ചി​റ​യി​ലെ ചെ​ളി​യും പാ​യ​ലും കോ​രി വൃ​ത്തി​യാ​ക്കി നീ​ന്ത​ൽ പ​രി​ശീ​ല​ന​വും ബോ​ട്ടിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി 66 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ഴി ന​ബാ​ർ​ഡി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ മ​നോ​ജ് മൂ​ത്തേ​ട​ൻ അ​റി​യി​ച്ചു. റാ​ങ്ങി​യ​ത്ത് ചി​റ​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​നു വേ​ണ്ടി​യു​ള്ള രൂ​പ​രേ​ഖ വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഉ​ണ്ടാ​ക്കി ടൂ​റി​സം വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.