ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു
ക​ള​മ​ശേ​രി: വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ വി​ദ​ഗ്ധ​മാ​യി തു​റ​ന്ന് കി​ട​പ്പു​മു​റി​യി​ലെ​ത്തി ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ ഒ​ന്ന​ര​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് മോ​ഷ്ടാ​വ് ക​ട​ന്നു. കു​സാ​റ്റ് കേ​സ​രി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം ന​ടു​വി​ൽ​ക്കു​റ്റം വീ​ട്ടി​ൽ പ്ര​ഫ. ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍റെ വ​സ​തി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ്ര​ഫ​സ​റു​ടെ ഭാ​ര്യ അ​ന്ന​മ്മ​യും അ​മ്മ​യും മാ​ത്ര​മേ വീ​ട്ടി​ൽ സം​ഭ​വ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് വെ​ളി​ച്ചം അ​ടി​ച്ച​ശേ​ഷ​മാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ക​ള്ള​ൻ ഉ​പ​യോ​ഗി​ച്ച​ത് മൊ​ബൈ​ൽ ഫോ​ണ്‍ ഫ്ലാ​ഷാ​ണോ ടോ​ർ​ച്ചാ​ണോ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് വീ​ട്ട​മ്മ പ​റ​ഞ്ഞു. ക​ള​മ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ജ​യ​കൃ​ഷ്ണ​ൻ, എ​സ്ഐ പ്ര​ശാ​ന്ത് ക്ലി​ന്‍റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​നു പു​റ​കി​ലെ മ​തി​ൽ ചാ​ടി​യാ​ണ് മോ​ഷ്ടാ​വ് പി​ൻ​വ​ശ​ത്ത് എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.
അ​തേ​സ​മ​യം തൃ​പ്പൂ​ണി​ത്തു​റ മേ​ഖ​ല​യി​ലെ മോ​ഷ​ണ​ശ്ര​മ​ങ്ങ​ളു​മാ​യി ഈ ​സം​ഭ​വ​ത്തി​ന് ബ​ന്ധ​മി​ല്ലെ​ന്ന് സി​ഐ പ​റ​ഞ്ഞു. സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് അ​സ്വാ​ഭാ​വി​ക​മാ​യി ഈ ​മേ​ഖ​ല​യി​ൽ ക​ണ്ട ഏ​താ​നും പേ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സൂ​ച​ന​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സി​ഐ പ​റ​ഞ്ഞു.