ത​റ​ക്ക​ല്ലി​ൽ ഒ​തു​ങ്ങി മ​ഴ​ക്കാ​ടി​നു​ള്ളി​ലെ ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്
സു​നി​ൽ കോ​ട്ടൂ​ർ

കാ​ട്ടാ​ക്ക​ട: അ​ത്യ​പൂ​ർ​വ സ​സ്യ​ജ​ന്തു ജാ​ല​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും അ​തു വ​ഴി വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ​ക്കും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും രൂ​പം കൊ​ടു​ത്ത അ​ഗ​സ്ത്യ​വ​നം ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് പ​ദ്ധ​തി​യ്ക്ക് ഇ​ന്ന് 26 വ​യ​സ്. പ​ക്ഷേ പ​ദ്ധ​തി ത​റ​ക്ക​ല്ലി​ൽ മാ​ത്രം ഒ​തു​ങ്ങി. നെ​യ്യാ​ർ- പേ​പ്പാ​റ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കി​ട​യി​ൽ 23 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​ഭൂ​മി​യി​ൽ ആ​ണ് കേ​ര​ള​ത്തി​നു ത​ന്നെ പ്ര​ശ​സ്തി ഉ​ണ്ടാ​കു​മാ​യി​രു​ന്ന പ​ദ്ധ​തി ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. 1992 ജ​നു​വ​രി ഒ​ന്നി​ന് കോ​ട്ടൂ​രി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ൻ ശി​ല​യു​മി​ട്ടു.

അ​ന്ന് ജോ​ലി തി​ര​ക്ക് കാ​ര​ണം ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്. 10 വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​കു​മെ​ന്നു ക​രു​തി​യ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ ഒ​ന്നു​മി​ല്ലാ​തെ​യാ​യ​ത്. മു​ഖ്യ​നി​ട്ട ശി​ല പോ​ലും അ​പ്ര​ത്യ​ക്ഷ​മാ​യി. അ​ന്ന് വ​ൻ തോ​തി​ലാ​ണ് പ​ണ​മൊ​ഴു​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ എ​ല്ലാ വ​ശ​ങ്ങ​ളും നാ​ട്ടു​കാ​ർ​ക്കും മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​ൻ ക്യാ​ന്പു​ക​ൾ വ​രെ ന​ട​ത്തി. പ​ദ്ധ​തി വ​രു​ന്ന പ്ര​ദേ​ശ​ത്ത് ഉ​ൾ​പ്പെ​ട്ട 56 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് വി​വാ​ദ​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത്. ഇ​വ​ർ​ക്കാ​യി ബി ​ടൈ​പ്പ് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു ആ​ദി​വാ​സി​ക​ളെ വ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി അ​വ​ർ​ക്ക് പാ​ർ​ക്കി​ൽ ത​ന്നെ ജോ​ലി​യും ന​ൽ​കി കെ​ട്ടി​ട​ത്തി​ൽ താ​മ​സി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഇ​ത് വ​ൻ പ്ര​ക്ഷോ​ഭ​ത്തി​ന് വ​ഴി മ​രു​ന്നി​ട്ടു. ആ​ദി​വാ​സി​ക​ൾ സ​മ​ര​രം​ഗ​ത്തു വ​ന്നു. ഇ​തി​നി​ടെ പ​രി​സ്ഥി​ക്കും ജൈ​വ​വൈ​വി​ധ്യ​ത്തി​നും ഹാ​നി​ക​ര​മാ​ണെ​ന്നും പ​റ​ഞ്ഞ് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​നെ​ത്തി.

പ്ര​ക്ഷോ​ഭം കൊ​ഴു​ത്തു. പാ​ർ​ക്കി​നാ​യി അ​ടു​ത്തു​ള്ള സ്ഥ​ല​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​വും ആ​രം​ഭി​ച്ചു. പ​ല സ്ഥ​ല​മു​ട​മ​ക​ൾ​ക്കും റ​വ​ന്യു വ​കു​പ്പി​ന്‍റെ നോ​ട്ടീ​സും ല​ഭി​ച്ചു. അ​തി​നി​ടെ പാ​ർ​ക്കി​നാ​യി വ​ന​ത്തോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ഒ​രു സ്വ​കാ​ര്യ​എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​നാ​യി വ​നം വ​കു​പ്പ് നീ​ക്കം തു​ട​ങ്ങി. ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര പ​രി​സ്ഥി​തി അ​നു​മ​തി വാ​ങ്ങി​യി​ല്ല എ​ന്ന കാ​ര്യം ചൂ​ണ്ടി​കാ​ട്ടി എ​സ്റ്റേ​റ്റ് ഉ​ട​മ ഹൈ​ക്കോ​ട​തി​ൽ പോ​യി പ​ദ്ധ​തി​ക്ക് സ്റ്റേ ​വാ​ങ്ങി. അ​തോ​ടെ പ​ദ്ധ​തി പൊ​ളി​ഞ്ഞു. സ്റ്റേ ​നീ​ക്കാ​ൻ വ​നം വ​കു​പ്പ് ഒ​ന്നും ചെ​യ്യാ​ത്ത​തി​നാ​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ക്കി​നാ​യി 92 മു​ത​ൽ 97 വ​രെ സ​ർ​ക്കാ​ർ ഫ​ണ്ട് ന​ൽ​കി​യി​രു​ന്നു. 1998 മാ​ർ​ച്ചി​ൽ പ്ലാ​നിം​ഗ് ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക്സ് അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പാ​ർ​ക്കി​നു​ള്ള ഫ​ണ്ട് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ഒ​രു ബ​ജ​റ്റി​ലും പാ​ർ​ക്കി​ന് പ​ണം ന​ൽ​കി​യി​ല്ല.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് പ​ദ്ധ​തി വ​ന്ന​ത്. അ​തി​നാ​ൽ പി​ന്നെ വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​തി​നെ പാ​ടെ മ​റ​ന്നു. അ​ടു​ത്ത​താ​യി യു​ഡി​എ​ഫ് വ​ന്ന​പ്പോ​ൾ പാ​ർ​ക്ക് പ​ദ്ധ​തി​ക്ക് വീ​ണ്ടും ജീ​വ​ൻ വീ​ണു. അ​പ്പോ​ഴേ​യ്ക്കും പാ​ർ​ക്കി​നെ​തി​രെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും വ​ന്നു. അ​ഗ​സ്ത്യ​മ​ല​നി​ര​ക​ൾ ജൈ​വ​വൈ​വി​ധ്യ​മേ​ഖ​ല​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത് 2004 ലാ​ണ്. 2000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന മ​ഴ​ക്കാ​ടു​ക​ളെ​ക്കു​റി​ച്ച് പാ​ലോ​ട് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ശാ​സ്ത്ര​ജ്ഞ​രാ​ണ് പ​ഠ​നം ന​ട​ത്തി വ​നം​വ​കു​പ്പി​ന് സ​മ​ർ​പ്പി​ച്ച​ത്.

പ​ദ്ധ​തി​യി​ൽ പാ​ർ​ക്ക് വ​രു​ന്ന 23 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഒ​ഴി​വാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ വ​ഴു​ത​ക്കാ​ട്ടു​ള്ള വ​നം വ​കു​പ്പി​ന്‍റെ ആ​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് എ​ത്തി​യ​പ്പോ​ൾ പ​ദ്ധ​തി ചി​ല​ർ തി​രു​ത്തി. പാ​ർ​ക്കി​നെ അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​തോ​ടെ പാ​ർ​ക്കി​നു​ള്ള അ​വ​സാ​ന ശ്ര​മ​വും പാ​ഴാ​യി. ഏ​താ​ണ്ട് 10 കോ​ടി ഇ​തി​ന​കം ത​ന്നെ ചി​ല​വ​ഴി​ച്ച പ​ദ്ധ​തി ഇ​പ്പോ​ൾ പാ​ർ​ക്ക് രൂ​പ​ത്തി​ൽ നി​ന്നും മാ​റി. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി കി​ട​ക്കു​ന്നു. പാ​ർ​ക്കി​നാ​യി ചി​ട്ട​പ്പെ​ടു​ത്തി​യ ഒ​രു ഭാ​ഗ​ത്ത് ആ​ന​ക​ൾ​ക്കാ​യി പു​ന​ര​ധി​വാ​സ കേ​ന്ദം തു​ട​ങ്ങി. ആ​ദി​വാ​സി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഇ​പ്പോ​ൾ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി മാ​റ്റി. ഔ​ഷ​ധ തോ​ട്ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. നാ​ടി​ന് ഗു​ണ​ക​ര​മാ​കു​ന്ന ഒ​രു പ​ദ്ധ​തി​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ഇ​ല്ലാ​തെ​യാ​യ​ത്. കാ​ശ് പോ​യ​ത് സ​ർ​ക്കാ​രി​നും.