പു​തു​വ​ത്സ​ര ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​രം അ​ന്തി​യൂ​ർ ലൂ​ഥ​റ​ൻ സ​ഭ​യി​ൽ പു​തു​വ​ത്സ​ര ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ഇ​ന്ത്യ​ൻ ഇ​വാ​ൻ​ജ​ലി​ക്ക​ൽ ലൂ​ഥ​റ​ൻ ച​ർ​ച്ച് കേ​ര​ള ആ​ർ​ച്ച് ഡ​യോ​സി​സ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം പ​ള്ളി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത് ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ​യും ഹൈ​ക്കോ​ട​തി ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ട​തി​ക​ളു​ടെ ഉ​ത്ത​ര​വു​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന് ആ​ർ​ച്ച ബി​ഷ​പ് റ​വ. ഡോ. ​റോ​ബി​ൻ​സ​ണ്‍ ഡേ​വി​ഡ് ലൂ​ഥ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ അ​തി​രൂ​പ​ത​ക​ളി​ലും തു​ട​ർ​ന്ന് എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സ് പ​ടി​ക്ക​ലും പ്ര​തി​ഷേ​ധ ആ​രാ​ധ​ന ന​ട​ത്തും.
കു​റ്റ​ക്കാ​രാ​യ നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി, നെ​യ്യാ​റ്റി​ൻ​ക​ര സി​ഐ, ബാ​ല​രാ​മ​പു​രം എ​സ്ഐ എ​ന്നി​വ​രെ സ​സ്പെ​ന്‍റ് ചെ​യ്യു​ക, പ​ള്ളി തു​റ​ന്നു​ത​രി​ക, കോ​ട​തി നി​രോ​ധി​ച്ച​വ​രെ പ​ള്ളി​യി​ൽ ക​യ​റു​ന്ന​തി​ൽ നി​ന്നും വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​ഭാ​പ്ര​തി​നി​ധി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ച്ചു.