ജ​ന​ൽ ചില്ലുകൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തതായി പരാതി
ക​ഴ​ക്കൂ​ട്ടം: രാ​ത്രി​യി​ൽ മ​തി​ൽ ചാ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി വീ​ടി​ന്‍റെ ഗ്ലാ​സു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. മേ​നം​കു​ളം ഗെ​യിം​സ് വി​ല്ലേ​ജി​ന​ടു​ത്ത് ക​മു​ക​റ​വി​ളാ​കം വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ,ഭാ​ര്യ സ്വ​പ്ന എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​മീ​പ​വാ​സി​യാ​യ പ്ര​സ​ന്ന​ൻ (48)എ​ന്ന​യാ​ളാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഓ​ട്ടോ​യി​ൽ പോ​യ ഭി​ന്ന​ശേ​ഷി​യു​ള്ള യു​വ​തി​യെ പി​ടി​ച്ചി​റ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ല്ല. തു​ട​ർ​ന്നാ​ണ് രാ​ത്രി മ​തി​ൽ​ചാ​ടി​യി​റ​ങ്ങി ഫ്യൂ​സ് ഊ​രി​യ​ശേ​ഷം ജ​നാ​ല​ചി​ല്ല​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വീ​ട്ടു​വ​ള​പ്പി​ലു​ള്ള വാ​ഴ​ക​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ബ​ഹ​ളം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ർ​ക്ക് നേ​രെ ക​മ്പി​പാ​ര​യും ഫ്യൂ​സും വ​ലി​ച്ചെ​റി​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.