ന​ഷ്ട​പ​രി​ഹാ​ര​ം സം​ബ​ന്ധി​ച്ച് അ​വ്യ​ക്ത​ത
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ്യ​ക്ത​ത തു​ട​രു​ന്നു. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര തു​ക സം​ബ​ന്ധി​ച്ച് ഒ​രു രൂ​പ​രേ​ഖ​യും ഇ​തു​വ​രെ​യാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്.
പ​ട​ന്ന​ക്കാ​ട്, നീ​ലേ​ശ്വ​രം, പി​ലി​ക്കോ​ട് കാ​ർ​ഷി​ക കോ​ള​ജു​ക​ളു​ടെ ഏ​ക​ദേ​ശം അ​ഞ്ച് ഏ​ക്ക​റി​ല​ധി​കം വരുന്ന സ്ഥ​ല​മാ​ണു ദേ​ശീ​യ​പാ​ത​യ്ക്കാ​യി വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​രി​ക. പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ന്‍റെ പ്ര​ധാ​ന ഗേ​റ്റും തോ​ട്ട​ത്തി​ന്‍റെ പ​ഴ​യ ഗേ​റ്റും ഉ​ൾ​പ്പെ​ടെ ഒ​രേ​ക്ക​റി​ല​ധി​കം സ്ഥലം വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​രും.
പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചു പ​ഠി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കും സ്ഥാ​പ​ന​ത്തി​നും മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കേ​ണ്ട ബാ​ധ്യ​ത​യും കാ​ർ​ഷി​ക കോ​ള​ജി​നു​ണ്ട്. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ അ​വ്യ​ക്ത​ത​യി​ൽ അ​ധി​കൃ​ത​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.
മാ​ത്ര​വു​മ​ല്ല നി​ല​വി​ലു​ള്ള മ​തി​ൽ പൊ​ളി​ക്കേ​ണ്ടി​വ​രു​ന്പോ​ൾ പാ​ത എ​ത്ര ഉ​യ​ര​ത്തി​ലാ​ണോ അ​തി​ന് ആ​നു​പാ​തി​ക​മാ​യി മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കേ​ണ്ടി​വ​രും. എ​ന്നാ​ൽ റോ​ഡും മ​തി​ലും ത​മ്മി​ൽ എ​ത്ര മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് നി​ർ​മി​ക്കേ​ണ്ട​തെ​ന്ന​തു സം​ബ​ന്ധി​ച്ചും ഒ​രു വി​വ​ര​വും ഇ​തു​വ​രെ കൈ​മാ​റി​യി​ട്ടി​ല്ല.
ഇ​തേ​ത്തു​ട​ർ​ന്നു പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് സൂ​പ്ര​ണ്ട് പി.​വി.​സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​തി​ലു​ൾ​പ്പെ​ടെ പു​ന​ർ​നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്ന ഫ​ണ്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സ്വ​രൂ​പി​ക്കാ​ൻ ഒ​രു രൂ​പ​രേ​ഖ ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞു. കാ​ർ​ഷി​ക കോ​ള​ജു​ക​ൾ വി​ട്ടു​കൊ​ടു​ക്കേ​ണ്ട സ്ഥ​ല​ത്തി​നു നി​ല​വി​ലു​ള്ള വി​പ​ണി വി​ല അ​നു​സ​രി​ച്ച് ഏ​ക​ദേ​ശം അ​ന്പ​തു കോ​ടി രൂ​പ ല​ഭി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.
പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജിന്‍റെ മ​തി​ൽ മാ​ത്രം ഏ​ക​ദേ​ശം 435 മീ​റ്റ​റാ​ണ് പു​നി​ർ​നി​ർ​മി​ക്കേ​ണ്ടി​വ​രി​ക. കൂ​ടാ​തെ തോ​ട്ട​ത്തി​നു ന​ടു​വി​ലൂ​ടെ​യാ​യി ക​ട​ന്നു​പോ​കു​ന്ന തൈ​ക്ക​ട​പ്പു​റം റോ​ഡ് എ​ങ്ങ​നെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​മാ​യിബ​ന്ധ​പ്പെ​ടു​ത്തു​ന്ന​ത് ബൈ​പ്പാ​സ് സം​വി​ധാ​നം ഒ​രു​ക്കു​ക എ​വി​ടെ​യാ​ണ് എ​ന്ന​തെ​ല്ലാം സം​ബ​ന്ധി​ച്ചും വ്യ​ക്ത​ത​യു​ണ്ടാ​യി​ട്ടി​ല്ല. മാ​ർ​ച്ചോ​ടെ സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
ഇ​തു സം​ബ​ന്ധി​ച്ച് സ്ഥ​ലം വി​ട്ടു​ന​ൽ​കേ​ണ്ടി​വ​രു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഹി​യ​റിം​ഗ് കാ​സ​ർ​ഗോ​ട്ട് ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഹി​യ​റിം​ഗ് ന​ട​ത്തു​മെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യു​മാ​യി​ട്ടി​ല്ല.
എ​ന്നാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ടു മാ​സം​കൊ​ണ്ട് പാ​ത​യു​ടെ സ്ഥ​ല​മെ​ടു​പ്പും ന​ഷ്ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം സം​ബ​ന്ധി​ച്ച സു​താ​ര്യ​ത​യും എ​ങ്ങ​നെ ഉ​റ​പ്പു​വ​രു​ത്താ​നാ​കു​മെ​ന്നാ​ണ് ചോ​ദ്യ​മു​യ​രു​ന്ന​ത്.