നി​യ​മ​സ​ഭ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷങ്ങൾക്ക് ഇ​ന്നു തുടക്കം
Thursday, January 4, 2018 2:01 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെവ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ ഇ​ന്നും നാ​ളെ​യും നീ​ലേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ നി​യ​മ​സ​ഭാ ച​രി​ത്ര​പ്ര​ദ​ർ​ശ​നം, ഇ​എം​എ​സ് സ്മൃ​തി സം​ഗ​മം-​പ്ര​ദ​ർ​ശ​നം, മു​ൻ​നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, സെ​മി​നാ​ർ, മാ​തൃ​കാ നി​യ​മ​സ​ഭ എ​ന്നി​വ ന​ട​ക്കും.
ഇ​ന്നു രാ​വി​ലെ 10.30ന് ​നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
നി​യ​മ​സ​ഭാ മ്യൂ​സി​യം വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന നി​യ​മ​സ​ഭാ ച​രി​ത്ര​പ്ര​ദ​ർ​ശ​നം, ഹ്ര​സ്വ​ചി​ത്ര​പ്ര​ദ​ർ​ശ​നം ,വി​വ​ര പൊ​തു​ജ​ന സ​ന്പ​ർ​ക്ക വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇഎംഎ​സ് സ്മൃ​തി പ്ര​ദ​ർ​ശ​നം, മ​ഞ്ചേ​ശ്വ​ര​ത്ത് ഒ​ന്നി​ന് സം​ഘ​ടി​പ്പി​ച്ച ചി​ത്ര​മേ​ള​യി​ൽ ര​ചി​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ക്കും. ഇ​ന്ന് രാ​ത്രി എ​ട്ടു വ​രെ​യും നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ കാ​ണാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഇ​ന്നു രാ​വി​ലെ 11ന് ​വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​എം​എ​സ് സ്മൃ​തി സം​ഗ​മ​വും സ്പീ​ക്ക​ർ പി.​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ​ന്യു മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ക​രു​ണാ​ക​ര​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും. ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ മ​ണ്‍​മ​റ​ഞ്ഞ നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ശ്ര​ദ്ധാ​ഞ്ജ​ലി, മു​ൻ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളെ​യും ആ​ദ്യ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.
റി​ച്ചാ​ർ​ഡ് ഹേ ​എം​പി, എം​എ​ൽ​എ​മാ​രാ​യ എം.​രാ​ജ​ഗോ​പാ​ല​ൻ, കെ.​കു​ഞ്ഞി​രാ​മ​ൻ, എ​ൻ.​എ .നെ​ല്ലി​ക്കു​ന്ന്, പി.​ബി.​അ​ബ്ദു​ൾ റ​സാ​ഖ്, മു​ൻ​നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​.ജി​.സി. ബ​ഷീ​ർ, ജി​ല്ലാ ക​ള​ക്ട​ർ കെ.ജീ​വ​ൻ​ ബാ​ബു, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ്രഫ. കെ.​പി. ജ​യ​രാ​ജ​ൻ, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 5.30ന്കേ​ര​ള​ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ സ​ന്ധ്യ ന​ട​ക്കും.
നാ​ളെ രാ​വി​ലെ 10.30ന് ​കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ’അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ കേ​ര​ള പാ​ഠ​ങ്ങ​ൾ’-​സെ​മി​നാ​ർ ന​ട​ക്കും. നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ഷ​യാ​വ​ത​ര​ണം മു​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​കു​ട്ടി​അ​ഹ​മ്മ​ദ് കു​ട്ടി ന​ട​ത്തും.
ഉ​ച്ച​യ്ക്ക് 1.30ന് ​കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗാ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പാ​ർ​ല​മെ​ന്‍റ​റി പ​ഠ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ കോ​ള​ജ്-​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ’മാ​തൃ​ക നി​യ​മ​സ​ഭ’ റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.