തു​ഴ​യെ​റി​യാ​ൻ കൊ​തി​ച്ച് ക​ണ്ണൂ​ർ
Thursday, January 4, 2018 2:01 AM IST
സി​ജി ഉ​ല​ഹ​ന്നാ​ൻ

ക​ണ്ണൂ​ർ: ക​ട​ലും പു​ഴ​ക​ളും കാ​യ​ലു​ക​ളും അ​നു​ഗ്ര​ഹി​ച്ച നാ​ടാ​ണ് ക​ണ്ണൂ​ർ. എ​ന്നാ​ൽ‌, ഈ ​ജ​ല​സ​മൃ​ദ്ധി കാ​യി​ക​രം​ഗ​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഇ​തു​വ​രെ ന​മു​ക്കാ​യി​ട്ടി​ല്ല.
ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഒ​റ്റ​പ്പെ​ട്ട ശ്ര​മ​ങ്ങ​ൾ ഏ​റെ ആ​ശാ​വ​ഹ​മാ​യി​രു​ന്നു. ക​നോ​യിം​ഗ്, ക​യാ​ക്കിം​ഗ്, റോ​വിം​ഗ് തു​ട​ങ്ങി​യ​വ​യു​ടെ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​നാ​യി ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തു​മോ എ​ന്ന​താ​ണ് കാ​യി​ക​പ്രേ​മി​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്.
ക​വ്വാ​യി​പ്പു​ഴ, പ​റ​ശി​നി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ വാ​ട്ട​ർ സ്പോ​ർ‌​ട്സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് ഏ​റെ അ​നു​യോ​ജ്യ​മെ​ന്ന് വി​ദ​ഗ്ധ​സ​മി​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.
താ​മ​സ​സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്പോ​ൾ പ​റ​ശി​നി​ക്ക​ട​വി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം.
അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഭൂ​മി ല​ഭ്യ​മാ​ണെ​ന്ന​തും പ​റ​ശി​നി​ക്ക് അ​നു​കൂ​ല​ഘ​ട​ക​മാ​ണ്.
പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ 10 കോ​ടി​യോ​ളം രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ് പ​റ​ഞ്ഞു.
പ​രി​ശീ​ല​ന സൗ​ക​ര്യം ഒ​രു​ങ്ങി​യാ​ൽ ക​നോ​യിം​ഗ്, ക​യാ​ക്കിം​ഗ്, റോ​വിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച കാ​യി​ക​പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ക​നോ​യിം​ഗ്, ക​യാ​ക്കിം​ഗ് തു​ട​ങ്ങി​യ​വ​യെ ഓ​പ്പ​റേ​ഷ​ൻ ഒ​ളി​ന്പി​യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തും ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്.
മാ​ത്ര​മ​ല്ല, ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ര​നാ​യ പ്ര​മു​ഖ പ​രി​ശീ​ല​ക​ൻ ഒ​ളി​ന്പ്യ​ൻ പി.​ടി.​പൗ​ലോ​സ്, രാ​ജ്യാ​ന്ത​ര​താ​രം ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന​തും പ്ര​തീ​ക്ഷ പ​ക​രു​ന്നു.​

അ​ന്ത​ർ​ദേ​ശീ​യ വ്യോ​മ​യാ​ന ഭൂ​പ​ട​ത്തി​ൽ ക​ണ്ണൂ​രി​ന്‍റെ സ്ഥാ​നം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തോ​ടെ ടൂ​റി​സം മേ​ഖ​ല‍​യി​ലും വാ​ട്ട​ർ സ്പോ​ർ​ട്സി​ന് അ​ന​ന്ത​സാ​ധ്യ​ത​ക​ളു​ണ്ട്.

ര​ണ്ടു​വ​ർ​ഷം, 132 കോ​ടി

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ക​ണ്ണൂ​ർ ജി​ല്ല​യു​ടെ കാ​യി​ക വി​ക​സ​ന​ത്തി​ന് 132 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യം 12 കോ​ടി, ത​ല​ശേ​രി സ്റ്റേ​ഡി​യം 14 കോ​ടി, പ​ട്ടാ​നൂ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം 10 കോ​ടി, മു​ണ്ട​യാ​ട് സ്പോ​ർ​ട്സ് കോം​പ്ല​ക്സ് 56 കോ​ടി, പ​യ്യ​ന്നൂ​ർ സ്റ്റേ​ഡി​യം 30 കോ​ടി, ധ​ർ​മ​ടം ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം അ​ഞ്ചു​കോ​ടി, കൂ​ത്തു​പ​റ​ന്പ് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം അ​ഞ്ചു കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
ജ​വ​ഹ​ർ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് ഫെ​ബ്രു​വ​രി​യി​ൽ ടെ​ൻ‌​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി ഓ​ൾ​ഗ​നൈ​സേ​ഷ​ൻ (കി​റ്റ്കോ) ഫു​ട്ബോ​ൾ ട​ർ​ഫ്, സി​ന്ത​റ്റി​ക് ട്രാ​ക്ക്, പ​വ​ിലി​യ​ൻ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ത​ല​ശേ​രി സ്റ്റേ​ഡി​യ​ത്തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കാ​നാ​കും. പ​ട്ടാ​നൂ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് പ​ണി​പ്പു​ര​യി​ലാ​ണ്. മു​ണ്ട​യാ​ട് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ഫു​ട്ബോ​ൾ ട​ർ​ഫ്, 200 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക് തു​ട​ങ്ങി​യവ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി.പ​രി​ശീ​ല​ന ആ​വ​ശ്യ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന രീ​തി​യി​ലാ​ണ് ധ​ർ​മ​ടം ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് വി​ക​സി​പ്പി​ക്കു​ന്ന​ത്. കൂ​ത്തു​പ​റ​ന്പ് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്രോ​ജ​ക്ടും പു​രോ​ഗ​മി​ക്കു​ന്നു. പ​യ്യ​ന്നൂ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ കി​റ്റ്കോ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.