സി​പി​എ​മ്മും ബി​ജെ​പി​യും ഒ​ത്തു​ ക​ളി​ക്കു​ന്നു: പി.​കെ.​ബ​ഷീ​ർ
Thursday, January 4, 2018 2:03 AM IST
കു​ന്നും​കൈ: സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ഒ​ത്തു​ക​ളി രാ​‌ഷ്ട്രീ​യ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​സ്‌ലിം യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​വ​രു​ടെ ഇ​ര​ട്ട​ത്താ​പ്പ് നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​ക​സ​ന രം​ഗ​ത്ത് സ​ർ​ക്കാ​ർ വ​ട്ട​പ്പൂ​ജ്യ​മാ​ണ്. കി​ഫ്ബി എ​ന്ന് പ​റ​ഞ്ഞു ധ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ പ​റ്റി​ച്ചു ൈ ക​യടി നേ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ ന്യൂ​ന​പ​ക്ഷ പ്രീ​ണ​നം വെ​റും വോ​ട്ട് ത​ട്ട​ൽ ത​ന്ത്രം മാ​ത്ര​മാ​ണ​ന്ന് മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. ഖ​മ​റു​ദ്ദീൻ പ​റ​ഞ്ഞു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​സ്‌ലിം യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​യാ​സ് മൗ​ല​വി വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പിഎം ​സ്വീ​ക​രി​ച്ച നി​ല​പാ​ട് അ​തി​നു തെ​ളി​വാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ദേ​ശീ​യ ത​ല​ത്തി​ൽ മു​സ്‌ലിം ലീ​ഗ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രാ​ൻ ഓ​രോ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ങ്ക​യം ബി​ലാ​ൽ മ​സ്ജി​ദ് പ​രി​സ​ര​ത്തു നി​ന്നും തു​ട​ങ്ങി​യ റാ​ലി കു​ന്നും​കൈ ടൗ​ണി​ലെ എ.​മു​ഹ​മ്മ​ദ് കു​ഞ്ഞി ന​ഗ​റി​ൽ സ​മാ​പി​ച്ചു.
യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാ​ല കെഎം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ വി​വാ​ഹ ധ​ന സ​ഹാ​യം പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. ജീ​വ കാ​രു​ണ്യരം​ഗ​ത്ത് ശ്ര​ദ്ധേ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം സി.​എ​ച്ച്. സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​ൻ ഷൗ​ക്ക​ത്ത് വാ​ഴ​പ്പ​ള്ളി​ക്കു​ള്ള ഉ​പ​ഹാ​ര​വും എം​എ​ൽ​എ ന​ൽ​കി. യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് എ​ട​നീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി. ക​ബീ​ർ, മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ വേ​ങ്ങ​ര, മു​സ്‌ലിം ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി.​പി. അ​ബ്ദു​ൾ ക​രീം, സി​റാ​ജ് പൂ​ക്കു​ത്ത്, ടി.​പി. അ​ബ്ദു​ൾ ക​രീം ഹാ​ജി, എ. ​ദു​ൽ​ക്കി​ഫി​ലി, പി.​സി. ഇ​സ്മ​യി​ൽ, എം.​എ. നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.