വി​വാ​ദ മാ​ലി​ന്യ​പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ല്‍​കാ​ന്‍ നീ​ക്കം; പ്ര​തി​ഷേ​ധ​വു​മാ​യി സ​മ​ര​സ​മി​തി
പ​യ്യ​ന്നൂ​ര്‍: വി​വാ​ദ​മാ​യ എ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യു​ടെ മാ​ലി​ന്യ പ്ലാ​ന്‍റി​നു പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കാ​ന്‍ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ നാ​വി​ക അ​ക്കാ​ദമി​യി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് സ​ന്ദ​ര്‍​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ജ​ന​രോ​ഷം ഭ​യ​ന്നു സ​ന്ദ​ർ​ശ​നം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യാ​ൽ ത​ട​യു​മെ​ന്നു ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ധ​രി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കി​യ​ത്. സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ദ​ത്ത​ന്‍ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കു​ക​യാ​ണു ത​ങ്ങ​ളു​ടെ ചു​മ​ത​ല​യെ​ന്നാ​ണു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം. വി​വാ​ദ​മാ​യ മാ​ലി​ന്യ പ്ലാ​ന്‍റി​ന്‍റെ ചോ​ര്‍​ച്ച അ​ട​യ്ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ദ​ത്ത​ന്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​ത്.
1995 ല്‍ ​നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ മാ​ലി​ന്യ​പ്ലാ​ന്‍റി​നാ​യി നി​രാ​ക്ഷേ​പ സാ​ക്ഷ്യ​പ​ത്രം (എ​ന്‍​ഒ​സി) വാ​ങ്ങി​യി​രു​ന്നു. അ​തി​നാ​ലാ​ണു മാ​ലി​ന്യ​പ്ലാ​ന്‍റ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ത്ത​തെ​ന്നും അ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ത​ട​യാ​ത്ത​തെ​ന്നു​മാ​ണു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ജി​ല്ലാ മേ​ധാ​വി എ​സ്.​എം കൃ​ഷ്ണ​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ശ​ദീ​ക​ര​ണം. ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വാ​ദ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ ശേ​ഷം ഹ​രി​ത ട്രി​ബ്യൂ​ണ​ലി​ന്‍റെ വി​ധി വ​രാ​നി​രി​ക്കേ​യാ​ണു വി​വാ​ദ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ല്‍​കാ​ന്‍ നീ​ക്ക​മാ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നി​ല​വി​ലു​ള്ള വി​വാ​ദ പ്ലാ​ന്‍റ് ത​ന്നെ തു​ട​ര്‍​ന്നും ഉ​പ​യോ​ഗി​ക്കാ​നു​ള്ള നീ​ക്ക​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും ഈ ​നീ​ക്ക​ത്തെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​മെ​ന്നും സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു​ടെ മാ​ലി​ന്യ​വി​രു​ദ്ധ സ​മ​ര​ത്തി​ലെ ഒ​ത്തു​തീ​ര്‍​പ്പ് വ്യ​വ​സ്ഥ​ക​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യ​താ​യും സ​മി​തി ആ​രോ​പി​ക്കു​ന്നു.
രാ​മ​ന്ത​ളി​യി​ലെ കി​ണ​റു​ക​ള്‍ മ​ലി​ന​പ്പെ​ടു​ത്തു​ന്ന നാ​വി​ക അ​ക്കാ​ദ​മി മാ​ലി​ന്യ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി അ​ക്കാ​ദ​മി ഗെ​യി​റ്റി​നു മു​ന്നി​ല്‍ 85 ദി​വ​സം അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഏ​റെ ശ്ര​ദ്ധേ​യ​മാ​യ സ​മ​രം നാവിക അ​ക്കാ​ദ​മി ക​മാ​ണ്ട​ൻ​ഡ​ന്‍റ് എ​സ്.​വി. ബു​ഖാ​ര മു​ന്നോ​ട്ടു​വ​ച്ച ഒ​ത്തു​തീ​ര്‍​പ്പ് വ്യ​വ​സ്ഥ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പി​ന്‍​വ​ലി​ച്ച​ത്. സ​മ​ര​സ​മി​തി മു​ന്നോ​ട്ടു​വ​ച്ച ഡീ​സെ​ന്‍​ട്ര​ലൈ​സേ​ഷ​ന്‍ അ​ട​ക്ക​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ നാ​വി​ക​അ​ക്കാ​ദ​മി അ​ധി​കൃ​ത​ര്‍ അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നു. നാ​ലു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഒ​ത്തു​തീ​ര്‍​പ്പ് ഉ​ട​മ്പ​ടി​യാ​ണു നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​രും സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ഒ​പ്പു​വ​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ മാ​ലി​ന്യ പ്ലാ​ന്‍റി​ല്‍ എ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ സം​സ്‌​ക​രി​ക്കു​ന്ന ഡീ ​സെ​ന്‍​ട്ര​ലൈ​സേ​ഷ​ന്‍ പ്ര​വൃ​ത്തി ആ​റു മു​ത​ല്‍ എ​ട്ടു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യി​രു​ന്ന​ത്.
ഡീ​സെ​ന്‍​ട്ര​ലൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു സ്ഥാ​പി​ക്കു​ന്ന വി​വി​ധ പ്ലാ​ന്‍റു​ക​ളി​ലേ​ക്കു മാ​ലി​ന്യ വി​കേ​ന്ദ്രീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​ലൂ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പം നി​ല​വി​ലു​ള്ള മാ​ലി​ന്യ​പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. അ​ക്കാ​ദ​മി​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കു​ന്ന പു​തി​യ പ്ലാ​ന്‍റ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും മാ​റി ക​ട​ലി​നും കാ​യ​ലി​നും സ​മീ​പ​ത്ത‌ു സ്ഥാ​പി​ക്കാ​നും ധാ​ര​ണ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ല​യ​ള​വി​ല്‍ പൈ​പ്പു​ക​ളു​ടെ ചോ​ര്‍​ച്ച​യ​ട​ക്ക​ലും വി​വാ​ദ മാ​ലി​ന്യ പ്ലാ​ന്‍റ് വൃ​ത്തി​യാ​ക്കി പെ​യി​ന്‍റ​ടി​ക്കു​ക​യു​മാ​ണു ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടു​ന്ന​തി​നാ​യി നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​ര്‍ ചെ​യ്ത​തെ​ന്നു ജ​നാ​രോ​ഗ്യ സ​മി​തി നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.