വയൽക്കിളി സമരം: സി​പി​എം പു​റ​ത്താ​ക്കി​യ​വ​ർ സി​പി​ഐ​യി​ലേ​ക്ക് ?
Thursday, January 4, 2018 2:05 AM IST
ത​ളി​പ്പ​റ​മ്പ്: സി​പി​എം പു​റ​ത്താ​ക്കി​യ വ​യ​ല്‍​ക്കി​ളി പ്ര​വ​ര്‍​ത്ത​ക​രാ​യ 11 പേ​ർ സി​പി​ഐ​യി​ലേ​ക്കെ​ന്നു സൂ​ച​ന. ഭാ​വി​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ അ​ടു​ത്ത ദി​വ​സം ത​ന്നെ പു​റ​ത്താ​ക്കി​യ​വ​രും അ​വ​രോ​ടൊ​പ്പ​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രും യോ​ഗം ചേ​രും. ക​ടു​ത്ത ക​മ്യൂ​ണി​സ്റ്റ് ചി​ന്താ​ഗ​തി​വ​ച്ചു​പു​ല​ര്‍​ത്തു​ന്ന ഇ​വ​ര്‍​ക്കു മ​റ്റു പാ​ര്‍​ട്ടി​ക​ളി​ല്‍ ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നേ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​ന്‍ പോ​ലു​മാ​കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സി​പി​ഐ​യി​ലേ​ക്ക​ല്ലാ​തെ മ​റ്റു പാ​ര്‍​ട്ടി​ക​ളി​ലേ​ക്ക് പോ​കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. മാ​ത്ര​മ​ല്ല ഉന്നത സി​പി​ഐ നേ​താ​ക്ക​ളി​ല്‍ പ​ല​രും ഇ​പ്പോ​ഴും വ​യ​ല്‍​ക്കി​ളി പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ന​ല്ല ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം പി.​പ്ര​സാ​ദ് വ​യ​ല്‍​ക്കി​ളി പ്ര​വ​ര്‍​ത്ത​ക​രെ ക​ണ്ടു സ​മ​ര​ങ്ങ​ള്‍​ക്കു പി​ന്തു​ണ​യ​റി​യി​ച്ചി​രു​ന്നു. കീ​ഴാ​റ്റൂ​രി​ലെ പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ക​ര്‍ സി​പി​ഐ​യി​ലേ​ക്കു വ​രാ​ന്‍ ത​യാ​റാ​യാ​ല്‍ അ​വ​രെ നി​റ​ഞ്ഞ മ​ന​സോ​ടെ പാ​ര്‍​ട്ടി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​മെ​ന്നു സി​പി​ഐ ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​വി.​ക​ണ്ണ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് ആ​രും ഇ​തേ​വ​രെ സി​പി​ഐ നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സി​പി​എ​മ്മി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​ക​ളി​ലൊ​ന്നാ​യി അ​റി​യ​പ്പെ​ടു​ന്ന കീ​ഴാ​റ്റൂ​രി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ക​രും അ​വ​രു​ടെ അ​നു​ഭാ​വി​ക​ളും കു​ടും​ബ​ങ്ങ​ളും പാ​ര്‍​ട്ടി വി​ടു​മ്പോ​ള്‍ സി​പി​എം നേ​തൃ​ത്വ​ത്തി​ന് അ​തു ക​ന​ത്ത തി​രി​ച്ച​ടി​യാ​വു​മെ​ന്നാ​ണു രാ​ഷ്ട്രീ​യ​നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ല്‍.