മാ​ലി​ന്യ​ത്തി​ൽ നിന്നുള്ള ദു​ർ​ഗ​ന്ധ​ത്തി​ന് വി​ട; വി​ള​പ്പി​ൽ​ശാ​ല​യി​ൽ വി​രി​യു​ന്നു സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല
Saturday, January 13, 2018 1:43 AM IST
കാ​ട്ടാ​ക്ക​ട : ന​ഗ​ര​മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ തെ​രു​വി​ൽ വ​രെ ഇ​റ​ങ്ങി സ​മ​രം ന​ട​ത്തി കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​യി മാ​റി​യ വി​ള​പ്പി​ൽ ശാ​ല മ​റ്റൊ​രു കേ​ന്ദ്ര​മാ​യി മാ​റു​ന്നു. സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​മാ​യി ഗ്രാ​മം മാ​റു​ക​യാ​ണ് വിളപ്പി ൽശാല.

നി​ർ​ദി​ഷ്ട ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​ക്കാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി താ​ല്കാ​ലി​ക വൈ​സ് ചാ​ൻ​സി​ല​റാ​യി ചു​മ​ത​ല​യേ​റ്റ കു​സാ​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ.​ജെ. ല​ത, ര​ജി​സ്ട്രാ​ർ ഡോ. ​ജി. പി. ​പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ വി​ളി​പ്പി​ൽ​ശാ​ല മു​ള​യ​റ​യി​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​വാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു. ആ​വ​ശ്യ​മാ​യ സ്ഥ​ലം നി​ർ​ണ​യി​ക്കു​വാ​നും ഏ​റ്റെ​ടു​ക്കു​വാ​നു​മു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി ആ​രം​ഭി​ക്കു​മെ​ന്ന് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു. ക​ണി​കാ​ണും​പാ​റ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വി​ടെ ഒ​രു​നാ​ൾ സ​മ​ര​ങ്ങ​ളു​ടെ വി​ള​നി​ല​മാ​യി​രു​ന്നു.

സ​മ​രം തീ​ർ​ന്ന് മാ​ലി​ന്യ സം​സ്കര​ണ കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ അ​ട​ഞ്ഞു കി​ട​ന്ന ഇ​വി​ടെ​യാ​ണ് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വ​രു​ന്ന​ത്. 2014 ൽ ​സ്ഥാ​പി​ത​മാ​യ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഈ ​പ്ര​ദേ​ശം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഫാ​ക്ട​റി നി​ല​നി​ന്നി​രു​ന്ന 50 ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ലെ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലെ സ്ഥ​ലം കൈ​മാ​റാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ആ​ദ്യം മ​ടി​ച്ചു. മു​ൻ രാ​ഷ്‌​ട്ര​പ​തി എ. ​പി.​ജെ. അ​ബ്ദു​ൽ​ക​ലാ​മി​ന്‍റെ പേ​രി​ൽ വ​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല സ്ഥ​ലം കി​ട്ടാ​തെ മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന നി​ല വ​ന്ന​പ്പോ​ൾ ന​ഗ​ര​സ​ഭ മു​ട്ടാ​പോ​ക്ക് അ​വ​സാ​നി​പ്പി​ച്ചു. സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യ​തോ​ടെ സ​ർ​ക്കാ​രും അ​ന​ന്ത​ര ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

153 എ​ൻ​ജി​നി​​യ​റിം​ഗ് കോ​ള​ജു​ക​ളും 24 എം​ബി​എ കോ​ള​ജു​ക​ളും 25 എം​സി എ ​കോ​ള​ജു​ക​ളും എ​ട്ട് ആ​ർ​ക്കി​ടെ​ക് കോ​ള​ജു​ക​ളും ഉ​ൾ​പ്പ​ടെ 210 സ്ഥാ​പ​ന​ങ്ങ​ളാ​ണ് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​രു​ന്ന​ത്. ഔ​ഷ​ധ​തോ​ട്ട​ത്തി​നും പൂ​കൃ​ഷി​ക്കും ഉ​ദ്യാ​ന​ത്തി​നും വേ​ണ്ടി വാ​ങ്ങി​യ​താ​ണ് ത​ല​സ്ഥാ​ന​ത്തു​നി​ന്നും 23 കി​ലോ മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ​ച്ച​പ്പാ​യ വി​ള​പ്പി​ൽ​ശാ​ല​യ​ക്ക് സ​മീ​പ​ത്തെ ക​ണി​കാ​ണും​പാ​റ. പി​ന്നെ അ​ത് മാ​ലി​ന്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. 2015 സെ​പ്റ്റം​ബ​റി​ൽ ചെ​ന്നൈ ഹ​രി​ത കോ​ട​തി വി​ള​പ്പി​ൽ​ശാ​ല മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​റ​ക്കി.

2016 ജ​നു​വ​രി​യി​ൽ ന​ഗ​ര​സ​ഭ ഹ​രി​ത കോ​ട​തി വി​ധി​യെ ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും സു​പ്രീം കോ​ട​തി ന​ഗ​ര​സ​ഭ​യു​ടെ അ​പ്പീ​ൽ ത​ള്ളി. അ​ങ്ങി​നെ​യാ​ണ് വി​ള​പ്പി​ൽ​ശാ​ല ദേ​ശീ​യ ത​ല​ത്തി​ൽ​പോ​ലും ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ, വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ.​വി​ജ​യ​രാ​ജ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​മ്പ​ർ സു​നി​ത എ​ന്നി​വ​ർ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.