വ​​യോ​​മി​​ത്രം പ​​ദ്ധ​​തി ന​​ഗ​​ര​​സ​​ഭ​​യി​​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലേ​ക്കും
Saturday, January 13, 2018 2:34 AM IST
കോ​​ട്ട​​യം: സാ​​മൂ​​ഹ്യ​​നീ​​തി വ​​കു​​പ്പി​​ന്‍റെ വ​​യോ​​മി​​ത്രം പ​​ദ്ധ​​തി കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ലെ മു​​ഴു​​വ​​ൻ വാ​​ർ​​ഡു​​ക​​ളി​​ലേ​​ക്കും വ്യാ​​പി​​പ്പി​​ക്കു​​ന്നു. അ​​റു​​പ​​ത് ക​​ഴി​​ഞ്ഞ​​വ​​ർ​​ക്ക് ഇ​​നി ജീ​​വി​​ത കാ​​ലം മു​​ഴു​​വ​​ൻ സൗ​​ജ​​ന്യ​​ചി​​കി​​ത്സ​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ഇ​​പ്പോ​​ൾ 25 വാ​​ർ​​ഡു​​ക​​ളി​​ലാ​​ണ് ഈ ​​പ​​ദ്ധ​​തി​​യു​​ള്ള​​ത്. അ​​ടു​​ത്ത​​മാ​​സം ആ​​ദ്യ വാ​​രം മു​​ത​​ൽ ന​​ഗ​​ര​​സ​​ഭ​​യു​​ടെ 52 വാ​​ർ​​ഡു​​ക​​ളി​​ലേ​​ക്കും പ​​ദ്ധ​​തി വ്യാ​​പി​​പ്പി​​ക്കു​​മെ​​ന്ന് ന​​ഗ​​ര​​സ​​ഭാ ക്ഷേ​​മ​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ കെ.​​കെ. പ്ര​​സാ​​ദ് പ​​റ​​ഞ്ഞു. ജീ​​വി​​ത ശൈ​​ലീ രോ​​ഗ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മ​​രു​​ന്നു​​ക​​ൾ ഇ​​ൻ​​സു​​ലി​​ൽ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാം സൗ​​ജ​​ന്യ​​മാ​​യി ന​​ല്കും.

പ്ര​​മേ​​ഹം, ര​​ക്ത​​സ​​മ്മ​​ർ​​ദം തു​​ട​​ങ്ങി​​യ പ​​രി​​ശോ​​ധ​​ന​​ക​​ളും സൗ​​ജ​​ന്യ​​മാ​​യി ക്യാ​​ന്പു​​ക​​ളി​​ൽ ന​​ട​​ത്തും. ഒ​​രു വാ​​ർ​​ഡി​​ൽ മാ​​സ​​ത്തി​​ൽ ര​​ണ്ട് ക്യാ​​ന്പ് എ​​ന്ന​​താ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഒ​​രു ഡോ​​ക്ട​​ർ, ര​​ണ്ടു ന​​ഴ്സ് എ​​ന്നി​​വ​​രു​​ടെ സേ​​വ​​നം ഓ​​രോ ക്യാ​​ന്പു​​ക​​ളി​​ലും ല​​ഭി​​ക്കും. ആ​​ദ്യ​​മാ​​യി ക്യാ​​ന്പു​​ക​​ളി​​ൽ എ​​ത്തു​​ന്ന​​വ​​ർ വ​​യ​​സ് തെ​​ളി​​യി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ രേ​​ഖ ന​​ല്കേ​​ണ്ടി​​വ​​രും. അ​​തി​​ന് ആ​​ധാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രേ​​ഖ​​ക​​ൾ മ​​തി​​യാ​​കും. ന​​ഗ​​ര​​സ​​ഭ 20 ല​​ക്ഷം രൂ​​പ​​യാ​​ണ് ഈ ​​പ​​ദ്ധ​​തി​​ക്കാ​​യി വ​​ക​​യി​​രു​​ത്തി​​യ​​ത്.

ചി​​കി​​ത്സ​​യ്ക്കു പു​​റ​​മെ വ​​യോ​​ജ​​ന ക്ല​​ബ് രൂ​​പീ​​ക​​രി​​ച്ച് വൃ​​ദ്ധ ജ​​ന​​ങ്ങ​​ളു​​ടെ മാ​​ന​​സി​​ക​​മാ​​യ ഉ​​ല്ലാ​​സ​​ത്തി​​നും ഇ​​വ​​രു​​ടെ ഒ​​രു​​മി​​ച്ചു ചേ​​ര​​ലി​​നും വ​​യോ​​മി​​ത്രം നേ​​തൃ​​ത്വം വ​​ഹി​​ക്കും. വ​​യോ​​ജ​​ന ദി​​നം, ക്രി​​സ്മ​​സ്, ഓ​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ശേ​​ഷ ദി​​വ​​സ​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​ക പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും. വ​​യോ​​ജ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന പ്ര​​സി​​ഡ​​ന്‍റ്, സെ​​ക്ര​​ട്ട​​റി എ​​ന്നി​​വ​​രാ​​ണ് പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്.