കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​. ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ
ച​വ​റ: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇന്നും നാളെയും ച​വ​റ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻഡ‌​റി സ്കൂ​ളി​ലെ റ​ഷീ​ദ് ക​ണി​ച്ചേ​രി ന​ഗ​റി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ ഉ​പ​ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 26 ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്നേ​ഹം എ​ന്ന പേ​രി​ൽ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, നി​റ​വ് എ​ന്ന പേ​രി​ൽ സ​മ​ഗ്ര വി​ദ്യാ​ല​യ വി​ക​സ​ന പ​രി​പാ​ടി ര​ണ്ടാം ഘ​ട്ട പ്ര​ഖ്യാ​പ​നം എ​ന്നി​വ ചി​റ്റൂ​ർ യു ​പി സ്കൂ​ളി​ൽ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർഥി​ക​ൾ​ക്ക് എ​യ​ർ ബെ​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

നി​റ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ​എ​സ് റ്റി​എ ഏ​റ്റെ​ടു​ത്ത എം ​എ​ൽ​പി​എ​സി​ന് ച​വ​റ ല​യ​ൺ​സ് ക്ല​ബ് സ്പോ​ൺ​സ​ർ ചെ​യ്ത ഒ​രു ല​ക്ഷം രൂ​പ​യു​ടെ പ്ര​ഖ്യാ​പ​നം ക്ല​ബ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഷാ​ജു നി​ർ​വ​ഹി​ച്ചു.

​യോ​ഗ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൽ വി​ജ​യ​ൻ​നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​ഇ​ഒ അ​ബ്ദു​ൽ റ​ഹീം, സി​പി​ഐ എം ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജി ​മു​ര​ളീ​ധ​ര​ൻ, കെ ​ബാ​ബു, എം ​ജ​ഹ​ഫ​ർ കു​ഞ്ഞ്, ടി ​ആ​ർ മ​ഹേ​ഷ്, ആ​ർ ബി ​ഷൈ​ലേ​ഷ്കു​മാ​ർ, ജി ​ജോ​ൺ​സ​ൺ, രാ​ജീ​വ്ച​ന്ദ്ര​ൻ, ടി ​ബി​ജു എന്നിവർ പ്രസംഗിച്ചു.

കെ​എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി ബി ​സ​തീ​ഷ് ച​ന്ദ്ര​ൻ ക്യാ​പ്റ്റ​നാ​യ പ​താ​ക ജാ​ഥ പു​ത്ത​ൻ​തു​റ സ്കൂ​ളി​ന് മു​ന്നി​ൽ നി​ന്നും മു​ൻ ജി​ല്ലാ​സെ​ക്ര​ട്ട​റി ആ​ർ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സി​ഐ​റ്റി​യു ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ എം ​ഏ​രി​യാ സെ​ക്ര​ട്ട​റി ടി ​മ​നോ​ഹ​ര​ൻ , എ​ൽ വി​ജ​യ​ൻ​നാ​യ​ർ, കെ ​സി അ​നി​ത​കു​മാ​രി , ഗി​രി​ജാ​ദേ​വി, സ​ബി​ത എ​ന്നി​വ​ർ പ്രസംഗിച്ചു.

ഉ​പ​ജി​ല്ല​യി​ലെ ആറ് കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സ​മാ​പി​ച്ചു. ഇ​ന്ന് രാ​വി​ലെ 10ന് ​എം.ബി. ​രാ​ജേ​ഷ് എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡന്‍റ് ടി.​ആ​ർ. മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വഹിക്കും. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. 11.30 ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം. വൈ​കുന്നേരം നാലിന് ​പ്ര​ക​ട​ന​വും ച​വ​റ ബ​സ് സ്റ്റാന്‍റി​ൽ ഇ​എംഎ​സ് ന​ഗ​റി​ൽ പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും.

മു​ൻ എം​എ​ൽ​എ എം ​വി ജ​യ​രാ​ജ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ന വേ​ദി​യി​ൽ ച​വ​റ ഉ​പ​ജി​ല്ല​യി​ലെ 60 സ്കൂ​ളു​ക​ൾ​ക്ക് ഔ​ഷ​ധ​ത്തോ​ട്ടം നി​ർ​മ്മി​ക്കാ​ൻ ന​ട​പ്പാ​ക്കു​ന്ന ജീ​വ​നം പ​ദ്ധ​തി എ​ൻ വി​ജ​യ​ൻ പി​ള്ള എം​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ഞാ​യ​റാ​യ്ച്ച രാ​വി​ലെ ന് 11 ​ന് വ​ർ​ഗീ​യ​ത​യു​ടെ ദു​ര​ന്ത വ​ർ​ത്ത​മാ​നം എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ ഡോ.എം.എ.​സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 12.30ന് ​എ​ൻ​ഡോ​വ്മെ​ന്റ് വി​ത​ര​ണ​വും, കെ​എസ്ടി​എ അ​വാ​ർ​ഡ് ദാ​ന​വും കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ നി​ർവ​ഹി​ക്കും.