കൊ​ട്ടാ​ര​ക്ക​ര​യി​ൽ മ​ണ്ണെ​ടു​പ്പ് വ്യാ​പ​കം; ഭ​ര​ണ​ക​ക്ഷി​ക​ളു​ടെ ഒ​ത്താ​ശ​യെ​ന്ന് ആ​രോ​പ​ണം
Saturday, January 13, 2018 2:36 AM IST
കൊ​ട്ടാ​ര​ക്ക​ര: ഒ​ട്ടൊ​ന്നു നി​ല​ച്ചി​രു​ന്ന അ​ന​ധി​കൃ​ത ക​ര​മ​ണ്ണ് ഖ​ന​ന​വും നി​ലം നി​ക​ത്ത​ലും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ വ്യാ​പ​ക​മാ​യി. ക്രി​സ്മ​സ് അ​വ​ധി​കാ​ല​ത്ത് തു​ട​ങ്ങി​യ മ​ണ്ണെ​ടു​പ്പും നി​ലം നി​ക​ത്ത​ലും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. എം​സി റോ​ഡി​ലെ ഒ​ട്ടു​മി​ക്ക നി​ല​ങ്ങ​ളും നി​ക​ത്ത​പ്പെ​ട്ടു ക​ഴി​ഞ്ഞു. ക​രി​ക്കം, മൈ​ലം, ക​ല​യ​പു​രം, ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും രാ​ത്രി​യു​ടെ മ​റ​വി​ൽ നി​ലം നി​ക​ത്ത​ൽ ന​ട​ന്നു വ​രു​ന്നു​ണ്ട്.

ക​രി​ക്ക​ത്ത് പോ​ലീ​സ് സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ നി​ലം നി​ക​ത്തി​യ​ത് അ​ടു​ത്തി​ടെ വി​വാ​ദ​മാ​യി​രു​ന്നു. മൈ​ല​ത്ത് നി​ലം നി​ക​ത്ത​ലി​നെ​തി​രെ ജ​ന​ങ്ങ​ൾ രം​ഗ​ത്ത് വ​ന്നി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

എം​സി റോ​ഡ​രി​കി​ൽ ക​രി​ക്കം ഭാ​ഗ​ത്ത് കു​ന്നി​ടി​ക്ക​ൽ വ്യാ​പ​ക​മാ​ണ്. 24 മ​ണി​ക്കൂ​റും പോ​ലീ​സ് പെ​ട്രോ​ളി​ങ്ങു​ള്ള എം​സി റോ​ഡ​രി​കി​ലാ​ണ് കു​ന്നി​ടി​ക്ക​ലും നി​ലം നി​ക​ത​ലും ന​ട​ന്നു​വ​രു​ന്ന​ത്. കോ​ട്ടാ​ത്ത​ല, നെ​ടു​വ​ത്തൂ​ർ മേ​ഖ​ല​ക​ളി​ലും കു​ന്നി​ടി​ക്ക​ലും മ​ണ്ണ്നി​ക​ത്ത​ലും ന​ട​ന്നു​വ​രു​ന്നു​ണ്ട്.
പു​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ക​ര​മ​ണ്ണ് ഖ​ന​നം വ​ലി​യ​തോ​തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. പാ​ത്ത​ല, മാ​വ​ടി, മാ​ലൂ​ർ, വെ​ണ്ടാ​ർ, പെ​രും​ങ്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല ഖ​ന​നം പ​തി​വാ​ണ്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ നി​ലം നി​കു​ത്തു​ന്ന​തി​നാ​ണ് ഇ​വി​ടെ നി​ന്നു​ള്ള മ​ണ്ണ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

പു​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ തൊ​ട്ടു​മു​ന്നി​ലൂ​ടെ​യാ​ണ് ഈ ​മ​ണ്ണ് ക​ട​ത്ത് ന​ട​ന്നു​വ​രു​ന്ന​ത്. ഒ​രു ലോ​റി പോ​ലും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടി​ല്ല. ക്വ​ട്ടേ​ഷ​ൻ എ​ടു​ത്ത് നി​ലം നി​ക​ത്തി കൊ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ലു​ണ്ട്. പോ​ലീ​സ് രാ​ത്രി കാ​ല പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴാ​ണ് റോ​ഡ​രി​കി​ൽ ത​ന്നെ മ​ണ്ണ് ഖ​ന​നം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യോ​ഗ​ത്തി​ൽ മ​ണ്ണെ​ടു​പ്പി​നും നി​ലം നി​ക​ത്ത​ലി​നു​മെ​തി​രെ സ​മ​തി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. ഭ​ര​ണ​മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ഘ​ട​ക​ക്ഷി​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് മ​ണ്ണ് മാ​ഫി​യ​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​നു​ഗു​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പി​ന്നാ​ന്പു​റ സം​സാ​രം.