ഒ​എ​ൻ​വി സ​മൂ​ഹ​ത്തോ​ടും ക​ല​യോ​ടും പ്ര​തി​ബ​ദ്ധ​ത ഉ​ണ്ടാ​യി​രു​ന്ന മ​ഹാ​ൻ: എം.​മു​കേ​ഷ്
Tuesday, February 13, 2018 11:25 PM IST
ച​വ​റ : സ​മൂ​ഹ​ത്തോ​ടും ക​ല​യോ​ടും പ്ര​തി​ബ​ദ്ധ​ത ഉ​ണ്ടാ​യി​രു​ന്ന മ​ഹാ​നാ​ണ് ഒ​എ​ൻ​വി കു​റു​പ്പെ​ന്ന് എം.​മു​കേ​ഷ് എം​എ​ൽ​എ പ​റ​ഞ്ഞു. ച​വ​റ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ച​വ​റ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഒ​എ​ൻ​വി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ല​യോ​ടും ക​ലാ​കാ​ര​ൻ​മാ​രോ​ടും ആ​ത്മ​ബ​ന്ധം സു​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഒ ​എ​ൻ വി ​വ​ള​രെ ശ്ര​ദ്ധ പു​ല​ർ​ത്തി​യി​രു​ന്നു. ഇ​ന്ന് ഇ​ത് പ​ല​ർ​ക്കും അ​ന്യം നി​ന്നു​പോ​കു​ന്നു​വെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു. നാ​ട​ക മേ​ഖ​ല​യ്ക്കും കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​ത്തി​നും വ​ള​രെ​യേ​റെ പാ​ട്ടു​ക​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.
നാ​ട​ക​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട് ഉ​ൾ​ക്കാ​മ്പോ​ടെ ഇ​ട​പ്പെ​ടാ​ൻ ഒ​എ​ൻ​വി​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മു​കേ​ഷ് സ്മ​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ടി. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​കാ​സിം , ച​വ​റ കെ.​എ​സ് പി​ള്ള , ഡോ.​സി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സി.​സു​രേ​ഷ് കു​മാ​ർ , ച​വ​റ പാ​റു​ക്കു​ട്ടി , ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.