ആ​ത്മ​നി​ർ​വൃ​തി​യി​ൽ ഒ.​എ​ൻ​.വി​ സ്മൃ​തി സ​മ്മേ​ള​നം
Tuesday, February 13, 2018 11:25 PM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ: ഒ​.എ​ൻ​.വി കു​റു​പ്പി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഒ​എ​ൻ​വി സ്മൃ​തി ആ​ത്മ​നി​ർ​വ്യ​തി​യി​ലും വി​തു​മ്പ​ലി​ലും എ​ത്തി. യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​വ​റ കെ.​എ​സ് പി​ള്ള ഒ.​എ​ൻ.​വി യെ ​കു​റി​ച്ച് അ​നു​സ്മ​രി​ച്ച് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​തു​മ്പി​യ​ത്.
അ​ത് അ​വി​ടെ എ​ത്തി​ച്ചേ​ർ​ന്ന എ​ല്ലാ​വ​രി​ലും ആ​ത്മ​സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി. ത​ന്നെ ഇ​ന്ന് ഈ ​നി​ല​യി​ൽ എ​ത്തി​ച്ച​ത് ഒ.​എ​ൻ.വി ​യാ​ണെ​ന്നു​ള്ള വാ​ക്കു​ക​ൾ എ​ത്തി​യ​തോ​ടെ കെ.​എ​സ് പി​ള്ള വി​തു​മ്പു​ക​യാ​യി​രു​ന്നു. 65 വ​ർ​ഷ​ക്കാ​ല​മാ​യി ക​വി​യു​മാ​യി ത​നി​ക്കു​ണ്ടാ​യി​രൂ​ന്ന ബ​ന്ധം ഒ​രു മ​ഹാ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്നും ച​വ​റ കെ.​എ​സ് പി​ള​ള പ​റ​ഞ്ഞു. ച​ങ്ങ​ൻ​പു​ഴ അ​വാ​ർ​ഡി​ൽ നി​ന്നും പു​ഷ്കി​ൻ അ​വാ​ർ​ഡി​ൽ ചെ​ന്നു നി​ന്ന ക​വി​യാ​ണ് ഒ​എ​ൻ​വി​യെ​ന്ന് പി​ര​പ്പ​ൻ​കോ​ട് മു​ര​ളി സ്മ​രി​ച്ചു . കേ​ര​ള​ത്തി​ന്‍റെ വി​പ്ല​വ ക​വി കൂ​ടി​യാ​യി​രു​ന്നു ഒ​എ​ൻ​വി . ലോ​ക ക​വി​ക​ളൂ​ടെ കൂ​ട്ട​ത്തി​ൽ ഇ​ടം നേ​ടാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു​വെ​ന്നും പി​ര​പ്പ​ൻ​കോ​ട് മു​ര​ളി പ​റ​ഞ്ഞു.
വി​ദ്യാ​ർ​ഥി​ക​ളും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പു​ഷ്പാ​ർ​ച്ച​ന​യി​ലും സ്മൃ​തി സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു. കാ​വ്യാ​ർ​ച്ച​ന​യി​ൽ നി​ര​വ​ധി ക​വി​ക​ൾ ഒ​എ​ൻ​വി​യു​ടെ​യും ഒ​എ​ൻ​വി​യെ കു​റി​ച്ച് എ​ഴു​തി​യ ക​വി​ത​ക​ളും ചൊ​ല്ലി ഒ​എ​ൻ​വി സ്മ്യ​തി ധ​ന്യ​മാ​ക്കി.
ഒ​എ​ൻ​വി​യു​ടെ എ​ഴു​ത്തു​പു​ര​യി​ലും പ്ര​ത്യേ​ക സ​ന്ദ​ർ​ശ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​വി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മേ​ശ , ചാ​രു​ക​സേ​ര, ക​ട്ടി​ൽ എ​ന്നി​വ​യും ഇ​വ​യ്ക്ക് പു​റ​മെ ക​വി​യു​ടെ വി​വി​ധ കാ​ല​ഘ​ട്ട​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളും വി​വാ​ഹ ഫോ​ട്ടോ​യും അ​വാ​ർ​ഡ് ച​ട​ങ്ങു​ക​ളി​ലെ ഫോ​ട്ടോ​യും എ​ഴു​ത്തു​പു​ര​യി​ൽ കാ​ണാ​മാ​യി​രു​ന്നു. ക​വി​യു​ടെ കാ​വ്യ​ശി​ൽ​പ്പ​ത്തി​നു സ​മീ​പം വെ​ച്ച ഒ​എ​ൻ​വി ചി​ത്ര​ത്തി​ലാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ത്.