മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച ഭ​ക്ഷ​ണ​ത്തി​ല്‍ തി​രി​മ​റി
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ തി​രി​മ​റിയെന്ന് ആരോപണം. സം​ഭ​വം നാ​ട്ടു​കാ​ര്‍ കൈ​യോ​ടെ പി​ടി​കൂ​ടി സൂ​പ്ര​ണ്ടി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ പ​ഴ​യ അത്യാഹിത വിഭാഗത്തിനു മു​ന്നി​ല്‍ ഭ​ക്ഷ​ണ​വു​മാ​യി വാ​ഹ​നം എ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ര്‍ എ​ത്തി കൃ​ത്രി​മം പി​ടി​കൂ​ടി​യ​ത്.

ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള രോ​ഗി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന പ​ദ്ധ​തിയാണ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യത്. ഇ​തി​നാ​യി രാ​വി​ലെ 11 മു​ത​ല്‍ എ​ല്ലാ​ദി​വ​സ​വും ടോ​ക്ക​ണു​ക​ള്‍ ന​ല്‍​കും. ടോ​ക്ക​ണ്‍ നേ​ടി​യ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ പാ​ത്ര​ങ്ങ​ളു​മാ​യി എ​ത്തി ഭ​ക്ഷ​ണം വാ​ങ്ങി മ​ട​ങ്ങും. ഇ​താ​ണ് പ​തി​വ്. എ​ന്നാ​ല്‍ കു​റ​ച്ചു​നാ​ളാ​യി രോ​ഗി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ക​രാ​ര്‍ ഏ​ല്‍​പ്പി​ക്കു​ന്ന​വ​ര്‍ വാ​ഹ​ന​ത്തി​ല്‍ സ്ഥി​ര​മാ​യി ഭ​ക്ഷ​ണ​വു​മാ​യി വ​രും. വാ​ഹ​നം കോ​മ്പൗ​ണ്ടി​ല്‍ ക​യ​റു​മ്പോ​ള്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ ഗേ​റ്റ് പൂ​ട്ടും. ഉ​ച്ച​യ്ക്ക് 12.30 മു​ത​ല്‍​ ര​ണ്ടു വ​രെ​യാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം. ഗേ​റ്റി​നു മു​ന്നി​ല്‍ പൊ​രി​വെ​യി​ല​ത്ത് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​തും പ്ര​തീ​ക്ഷി​ച്ച് കാ​ത്തു​നി​ല്‍​ക്കും. പി​ന്നീ​ട് തി​രി​കെ​പ്പോ​കും.

ഉ​ള്ളി​ലൂ​ടെ വ​രു​ന്ന ചി​ല​ര്‍​ക്ക് ഈ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ന​ല്‍​കി​യി​രി​ക്കും. ഗേ​റ്റ് പൂ​ട്ടി​യി​ടു​ന്ന​തി​നു പി​ന്നി​ല്‍ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നും ആ​ശു​പ​ത്രി​യി​ലെ ചി​ല ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ഉ​ച്ച​ഭ​ക്ഷ​ണം ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ല​ര്‍​ക്കു ന​ല്‍​കു​ന്നു​ണ്ടെ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​ഭ​ക്ഷ​ണം, രോ​ഗി​ക​ള്‍​ക്കു ന​ല്‍​കാ​തെ തി​രി​കെ​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യും. ഇ​ത് എ​വി​ടേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ല. ഒ​ന്നു​കി​ല്‍, കൊ​ണ്ടു​വ​ന്ന സ്ഥ​ല​ത്തേ​ക്ക് പ​ണ​ച്ചെ​ല​വി​ല്ലാ​തെ തി​രി​കെ​യെ​ത്തി​ക്കും. അ​ല്ലെ​ങ്കി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും ന​ല്‍​കി പ​ണം വാ​ങ്ങു​ന്നു​ണ്ടാ​കും. ഏ​താ​യാ​ലും ന​ല്‍​കാ​ത്ത ഭ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ സൂ​പ്ര​ണ്ട് ഓ​ഫീ​സി​ല്‍​നി​ന്ന് പ​ണം ത​ട്ടു​ന്ന​തി​നു​ള്ള വി​ദ്യ​യാ​ണി​തെ​ന്ന് നാട്ടുകാർ പറയുന്നു. സി​ടി സ്കാ​ന്‍ എ​ടു​ക്കു​ന്ന​തി​ന് രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍, ഗേ​റ്റ് പൂ​ട്ടി​യി​രി​ക്കു​ന്ന​തി​നാ​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ നി​ര്‍​ത്തി​യി​ട്ട സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​റ​പ്പു​ന​ല്‍​കി​. പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട ഭ​ക്ഷ​ണം നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി കു​റ​ച്ചു​നാ​ളാ​യി ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ജി കു​മാ​ര​പു​രം ആ​വ​ശ്യ​പ്പെ​ട്ടു.