വി​ത​യ്ക്കാ​ൻ ക​ർ​ഷ​ക​ർ; ലാ​ഭം കൊ​യ്യാ​ൻ സ്വ​കാ​ര്യ​മി​ല്ലു​കാ​ർ
Tuesday, March 13, 2018 10:32 PM IST
കോ​​ട്ട​​യം: പ​​ക​​ൽ​​ച്ചൂ​​ടും തോ​​രാ​​മ​​ഴ​​യും നേ​​രി​​ട്ട് ക​​ർ​​ഷ​​ക​​ർ അ​​ധ്വാ​​നി​​ച്ചു വി​​ള​​യി​​ക്കു​​ന്ന നെ​​ല്ലി​​ന്‍റെ നേ​​ട്ടം എ​​ക്കാ​​ല​​വും സ്വ​​കാ​​ര്യ​​മി​​ല്ലു​​ക​​ൾ​​ക്ക്. ചാ​​ഴി ക​​യ​​റാ​​തെ​​യും മ​​ട വീ​​ഴാ​​തെ​​യും നോ​​ക്കി നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കു​​ന്പോ​​ൾ ക​​ർ​​ഷ​​ക​​ർ​​ക്ക് ചൂ​​ഷ​​ണ​​ത്തി​​ന്‍റെ അ​​നു​​ഭ​​വ​​ങ്ങ​​ൾ മാ​​ത്രം.

പു​​ഞ്ച​​ക്കൊ​​യ്ത്ത് അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലെ​​ത്തു​​ന്പോ​​ൾ 36 മി​​ല്ലു​​ക​​ൾ അ​​പ്പ​​ർ കു​​ട്ട​​നാ​​ട്ടി​​ൽ സ​​പ്ലൈ​​കോ വ​​ഴി നെ​​ല്ല് വാ​​ങ്ങാ​​ൻ ഇ​​ട​​നി​​ല​​ക്കാ​​രു​​മാ​​യി പാ​​ട​​ങ്ങ​​ൾ ക​​യ​​റി​​യി​​റ​​ങ്ങു​​ന്നു​​ണ്ട്. ആ​​കെ വി​​ള​​യു​​ന്ന നെ​​ല്ലി​​ന്‍റെ 60 ശ​​ത​​മാ​​ന​​വും വാ​​ങ്ങി​​ക്കൊ​​ണ്ടു​​പോ​​കു​​ന്ന​​താ​​ക​​ട്ടെ അ​​റി​​യ​​പ്പെ​​ടു​​ന്ന ആ​​റു മി​​ല്ലു​​കാ​​ർ. ഇ​​വ​​ർ​​ക്ക് നെ​​ല്ല് ഏ​​റ്റെ​​ടു​​ത്തു​​കൊ​​ടു​​ക്കാ​​ൻ വേ​​ണ്ട ഇ​​ട​​നി​​ല സ​​ഹാ​​യ​​ങ്ങ​​ളു​​മാ​​യി കു​​റെ ഉ​​ദ്യോ​​ഗ​​സ്ഥ​​രും.

പ​​ക​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കും രാ​​ത്രി മി​​ല്ലു​​കാ​​ർ​​ക്കും ഒ​​പ്പം എ​​ന്ന​​താ​​ണു ചി​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ന​​യ​​മെ​​ന്ന് ക​​ർ​​ഷ​​കർ പ​​റ​​യു​​ന്നു.

ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നെ​​ടു​​ത്ത നെ​​ല്ല് സ്വ​​ന്തം ബ്രാ​​ൻ​​ഡി​​ൽ വി​​റ്റ​​തി​​ന്‍റെ പേ​​രി​​ൽ ക​​രി​​ന്പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​നേ​​ടി സ​​സ്പെ​​ൻ​​ഷ​​നി​​ലാ​​യ മൂ​​ന്നു മി​​ല്ലു​​കാ​​രാ​​ണ് 40 ശ​​ത​​മാ​​നം നെ​​ല്ലും ഇ​​തോ​​ട​​കം സം​​ഭ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ഡ്വാ​​ൻ​​സ് ന​​ൽ​​കി ശേ​​ഷി​​ക്കു​​ന്ന പാ​​ട​​ങ്ങ​​ളി​​ലെ നെ​​ല്ലി​​ന് ക​​ച്ച​​വ​​ടം ഉ​​റ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​തും ഇ​​വ​​ർ​​ത​​ന്നെ. ഇ​​ന്ന​​ലെ വ​​രെ ജി​​ല്ല​​യി​​ൽ 2,90,32,084 കി​​ലോ നെ​​ല്ല് സ​​പ്ലൈ​​കോ സം​​ഭ​​രി​​ച്ച് മി​​ല്ലു​​കാ​​ർ​​ക്ക് കു​​ത്താ​​ൻ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

100 കി​​ലോ നെ​​ല്ലി​​ന് ക​​റ​​വ​​ൽ, ഈ​​ർ​​പ്പം എ​​ന്നി​​വ​​യു​​ടെ പേ​​രി​​ൽ 15 ശ​​ത​​മാ​​നം തൂ​​ക്ക​​ക്കു​​റ​​വു വ​​രു​​ത്ത​​ണ​​മെ​​ന്ന വി​​ല​​പേ​​ശ​​ലി​​ലാ​​യി​​രു​​ന്നു മി​​ല്ലു​​ട​​മ​​ക​​ൾ. ആ​​ഴ്ച​​ക​​ൾ നീ​​ണ്ട ച​​ർ​​ച്ച​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ നാ​​ലു മു​​ത​​ൽ ആ​​റു വ​​രെ ശ​​ത​​മാ​​നം കി​​ഴി​​വി​​ൽ നെ​​ല്ലെ​​ടു​​ക്കാ​​ൻ മി​​ല്ലു​​കാ​​ർ നി​​ർ​​ബ​​ന്ധി​​ത​​രാ​​യി. മി​​ല്ലു​​കാ​​ർ പ​​റ​​ഞ്ഞ​​തു​​പോ​​ലെ 15 ശ​​ത​​മാ​​നം തൂ​​ക്ക ഇ​​ള​​വു ന​​ൽ​​കി​​യാ​​ൽ ല​​ക്ഷ​​ങ്ങ​​ളു​​ടെ ലാ​​ഭ​​മാ​​ണ് മി​​ല്ലു​​കാ​​ർ​​ക്കു കി​​ട്ടു​​ന്ന​​ത്. ക​​ർ​​ഷ​​ക​​ർ​​ക്കാ​​ക​​ട്ടെ ഓ​​രോ ക്വി​​ന്‍റ​​ലി​​ലും 10 കി​​ലോ വീ​​തം ന​​ഷ്ടം. അ​​താ​​യ​​ത് 230 രൂ​​പ.

23 രൂ​​പ ഒ​​രു കി​​ലോ നെ​​ല്ലി​​ന് ക​​ർ​​ഷ​​ക​​ർ​​ക്ക് സ​​പ്ലൈ​​കോ സം​​ഭ​​ര​​ണ​​ത്തി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്പോ​​ൾ ന​​ല്ല നെ​​ല്ല് 25 രൂ​​പ​​യ്ക്ക് വ​​രെ നേ​​രി​​ട്ടു വാ​​ങ്ങാ​​ൻ മി​​ല്ലു​​കാ​​രു​​ടെ ഇ​​ട​​നി​​ല​​ക്കാ​​ർ പാ​​ട​​ങ്ങ​​ളി​​ലു​​ണ്ട്. ഇ​​തേ നെ​​ല്ലു കു​​ത്തി കി​​ലോ​​യ്ക്ക് 50 രൂ​​പ നി​​ര​​ക്കി​​ൽ മി​​ല്ലു​​ക​​ൾ ബ്രാ​​ൻ​​ഡ​​ഡ് അ​​രി​​യാ​​യി പൊ​​തു​​വി​​പ​​ണി​​യി​​ൽ വി​​ൽ​​ക്കു​​ക​​യാ​​ണു പ​​തി​​വ്. ര​​ണ്ടു പ്ര​​മു​​ഖ ക​​ന്പ​​നി​​ക​​ൾ സ്വ​​ന്തം ബ്രാ​​ൻ​​ഡാ​​യി ക​​യ​​റ്റു​​മ​​തി ന​​ട​​ത്തു​​ന്ന​​തും ഇ​​തേ അ​​രി ത​​ന്നെ.

കു​​ട്ട​​നാ​​ട്ടി​​ൽ വി​​ള​​യു​​ന്ന ത​​രി നെ​​ല്ലു​​പോ​​ലും മി​​ല്ലു​​കാ​​ർ കു​​ത്തി സി​​വി​​ൽ സ​​പ്ലൈ​​സ് കോ​​ർ​​പ​​റേ​​ഷ​​നി​​ലോ അ​​തു​​വ​​ഴി റേ​​ഷ​​ൻ ക​​ട​​യി​​ലോ എ​​ത്തു​​ന്നി​​ല്ലെ​​ന്നി​​രി​​ക്കെ സ​​ർ​​ക്കാ​​രും സ​​പ്ലൈ​​കോ​​യും ഈ ​​കോ​​ടി​​ക​​ളു​​ടെ കൊ​​ള്ള​​യ​​ടി​​ക്ക് കൂ​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

ജ​​നു​​വ​​രി ഒ​​ന്നി​​നു തു​​ട​​ങ്ങി​​യ പു​​ഞ്ച സം​​ഭ​​ര​​ണം മേ​​യ് 31ന് ​​അ​​വ​​സാ​​നി​​ക്കും. ത​​ല​​യാ​​ഴം, വൈ​​ക്കം, വെ​​ച്ചൂ​​ർ, ആ​​ർ​​പ്പൂ​​ക്ക​​ര, കു​​മ​​ര​​കം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ കൊ​​യ്ത്ത് പ​​കു​​തി പി​​ന്നി​​ട്ടി​​രി​​ക്കെ വി​​റ്റ നെ​​ല്ലി​​ന്‍റെ പ​​ണം അ​​പ്പാ​​ടെ ക​​ർ​​ഷ​​ക​​രു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ ല​​ഭി​​ച്ചി​​ട്ടി​​ല്ല.
1500 രൂ​​പ നി​​ര​​ക്കി​​ൽ കൊ​​യ്ത്ത് യ​​ന്ത്രം വാ​​ട​​ക​​യ്ക്കെ​​ടു​​ത​​ത് ചു​​മ​​ട്ടു​​കൂ​​ലി​​യും വ​​ള്ള​​ക്കൂ​​ലി​​യും ക​​യ​​റ്റു​​കൂ​​ലി​​യും കൊ​​ടു​​ത്ത് നെ​​ല്ലു വി​​ൽ​​ക്കു​​ന്ന ക​​ർ​​ഷ​​ക​​ന് കി​​ലോ​​യ്ക്ക് 23 രൂ​​പ കി​​ട്ടു​​ന്പോ​​ൾ സ്വ​​ന്തം മി​​ല്ലി​​ൽ കു​​ത്തി സ്വ​​ന്തം ബ്രാ​​ൻ​​ഡി​​ൽ അ​​രി​​യാ​​യി വി​​ൽ​​ക്കു​​ന്ന മി​​ല്ലു​​കാ​​ർ​​ക്ക് ലാ​​ഭം ഏ​​റെ​​ക്കു​​റെ 20 രൂ​​പ. ബാ​​ങ്ക് ലോ​​ണി​​ലും ബ്ലേ​​ഡു പ​​ലി​​ശ​​യ്ക്കും കൃ​​ഷി​​യി​​റ​​ക്കു​​ന്ന ക​​ർ​​ഷ​​ക​​നെ​​ക്കാ​​ൾ നേ​​ട്ടം നെ​​ല്ലെ​​ടു​​ക്കു​​ന്ന വ​​ൻ​​കി​​ട മി​​ല്ലു​​കാ​​ർ​​ക്കു​​ത​​ന്നെ.

സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള വെ​​ച്ചൂ​​ർ മി​​ല്ല് സം​​ഭ​​രി​​ക്കാ​​ൻ ഇ​​ടം തീ​​ർ​​ന്നു എ​​ന്ന ന്യാ​​യീ​​ക​​ര​​ണ​​ത്തി​​ൽ ക​​ളം വി​​ട്ടു നി​​ൽ​​ക്കു​​ക​​യാ​​ണ്. നെ​​ടു​​മു​​ടി​​യി​​ൽ ഒ​​രു കു​​ത്തു​​മി​​ല്ലു​​കൂ​​ടി തു​​ട​​ങ്ങു​​മെ​​ന്ന് പ​​ത്തു വ​​ർ​​ഷം മു​​ൻ​​പ് കൃ​​ഷി വ​​കു​​പ്പ് പ്ര​​ഖ്യാ​​പി​​ച്ച​​ത​​ല്ലാ​​തെ ഇ​​നി​​യും തു​​ട​​ങ്ങി​​യി​​ട്ടി​​ല്ല.

ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, തൃ​​ശൂ​​ർ ജി​​ല്ല​​ക​​ളി​​ൽ വി​​ള​​യു​​ന്ന നെ​​ല്ലു​​ക​​ളു​​ടെ സാ​​ന്പ​​ത്തി​​ക നേ​​ട്ടം വി​​ര​​ലി​​ലെ​​ണ്ണാ​​വു​​ന്ന സ്വ​​കാ​​ര്യ കു​​ത്തു​​മി​​ല്ലു​​കാ​​ർ​​ക്ക് എ​​ന്ന​​താ​​ണ് അ​​വ​​സ്ഥ. നെ​​ല്ല​​റ​​യാ​​യ പാ​​ല​​ക്കാ​​ട്ട് വി​​ള​​യു​​ന്ന നെ​​ല്ലി​​ന്‍റെ നേ​​ട്ട​​മാ​​ക​​ട്ടെ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നെ​​ത്തു​​ന്ന ഒ​​രു നി​​ര മി​​ല്ലു​​കാ​​ർ​​ക്കും.