കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം
Wednesday, March 14, 2018 12:35 AM IST
ആ​ർ‌​പ്പൂ​ക്ക​ര: പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. പൊ​തു പൈ​പ്പി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്കും വ​ൻ തു​ക​ക​ൾ മു​ട​ക്കി വാ​ട്ട​ർ ക​ണ​ക്‌​ഷ​ൻ എ​ടു​ത്ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​മാ​ണ് കു​ടി​വെ​ള്ളം കി​ട്ടാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. കു​മ​രം​കു​ന്ന്, കോ​പി​ച്ചാ​ൽ, വെ​ട്ടൂ​ർ​ക​വ​ല, കൊ​ല്ല​ന്ത​റ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ർ​പ്പൂ​ക്ക​ര​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. വി​ല്ലൂ​ന്നി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ൾ ആ​ർ​പ്പൂ​ക്ക​ര പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ഇ​തു പൂ​ർ​ണ​മാ​യും പ്ര​യോ​ജ​ന​ത്തി​ൽ ആ​യി​ട്ടി​ല്ല.വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വാ​ട്ട​ർ അ​ഥോ​റി​റ്റി അ​നാ​സ്ഥ​ക​ൾ​ക്കെ​തി​രേ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്.