കാ​​റ്റ് അ​​ഴി​​ഞ്ഞാ​​ടി ; ന​​ഷ്‌​​ടം ല​​ക്ഷ​​ങ്ങ​​ൾ
പു​​തു​​പ്പ​​ള്ളി: ഇ​​ന്ന​​ലെ വീ​​ശി​​യ​​ടി​​ച്ച കാ​​റ്റി​​ലും തു​​ട​​ർ​​ന്നു​​ണ്ടാ​​യ മ​​ഴ​​യി​​ൽ മേ​​ഖ​​ല​​യി​​ൽ വ്യാ​​പ​​ക​​നാ​​ശം. പു​​തു​​പ്പ​​ള്ളി, മീ​​ന​​ടം, പ​​രി​​യാ​​രം, നാ​​ര​​ക​​ത്തോ​​ട് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ര​​വ​​ധി മ​​ര​​ങ്ങ​​ൾ ക​​ട​​പു​​ഴ​​കി. 23 വീ​​ടു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും 50ൽ​​പ്പ​​രം വീ​​ടു​​ക​​ൾ ഭാ​​ഗി​​ക​​മാ​​യും ത​​ക​​ർ​​ന്നു. വ്യാ​​പ​​ക​​മാ​​യി കൃ​​ഷി​​യും ന​​ശി​​ച്ചി​​ട്ടു​​ണ്ട്.

റോ​​ഡി​​ലേ​​ക്കു മ​​ര​​ങ്ങ​​ൾ വീ​​ണു ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. വൈ​​ദ്യു​​തി ലൈ​​നു​​ക​​ളി​​ലേ​​ക്കു മ​​രം വീ​​ണു പോ​​സ്റ്റു​​ക​​ൾ ഒ​​ടി​​ഞ്ഞു വീ​​ണു. നി​​ര​​വ​​ധി വീ​​ടു​​ക​​ളു​​ടെ മു​​ക​​ളി​​ലേ​​ക്കും മ​​രം വീ​​ണു. വൈ​​ദ്യു​​തി, ടെ​​ലി​​ഫോ​​ണ്‍ ബ​​ന്ധ​​ങ്ങ​​ൾ മു​​റി​​ഞ്ഞു.

പ​​രി​​യാ​​രം കാ​​ലാ​​യി​​ൽ സാ​​ജ​​ന്‍റെ വീ​​ട് മ​​രം​​വീ​​ണു പൂ​​ർ​​ണ​​മാ​​യും ന​​ശി​​ച്ചു. പു​​ളി​​യ്ക്കാ​​ച്ചി​​റ വ​​ത്സ​​മ്മ മോ​​ഹ​​ന​​ന്‍റെ വീ​​ടി​​നു മു​​ക​​ളി​​ലേ​​ക്ക് മ​​രം വീ​​ണു ഭാ​​ഗി​​ക​​മാ​​യി നാ​​ശം സം​​ഭ​​വി​​ച്ചു. മീ​​ന​​ടം മ​​ല്ല​​കാ​​ട്ട് കു​​ഞ്ഞി​​ന്‍റെ വീ​​ടി​​നു മു​​ക​​ളി​​ലേ​​ക്കു മ​​രം വീ​​ണു.

ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ നാ​​ശ​​മു​​ണ്ടാ​​യി. നാ​​ര​​ക​​ത്തോ​​ട്, പു​​തു​​പ്പ​​ള്ളി, തോ​​ട്ട​​യ്ക്കാ​​ട്, അ​​ഞ്ചേ​​രി ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണു കാ​​റ്റ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നാ​​ശം വി​​ത​​ച്ച​​ത്.

പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കും മ​​റി​​ഞ്ഞു വീ​​ണ മ​​ര​​ങ്ങ​​ൾ നാ​​ട്ടു​​കാ​​രും പോ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും ചേ​​ർ​​ന്നാ​​ണു നീ​​ക്കി​​യ​​ത്.

ക​​റു​​ക​​ച്ചാ​​ൽ- ശാ​​ന്തി​​പു​​രം റോ​​ഡി​​ൽ റ​​ബ​​ർ മ​​ര​​ങ്ങ​​ൾ റോ​​ഡി​​ലേ​​ക്കാ​​ണു നി​​ലം​​പൊ​​ത്തി​​യ​​ത്. ഇ​​തോ​​ടെ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. കു​​റ്റി​​ക്ക​​ൽ കോ​​ള​​നി റോ​​ഡി​​ൽ ഇ​​ല​​ക്‌​​ട്രി​​ക് പോ​​സ്റ്റി​​ലേ​​ക്കു തേ​​ക്ക് മ​​റി​​ഞ്ഞു വീ​​ണും ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. മീ​​ന​​ടം പോ​​സ്റ്റോ​​ഫീ​​സ് റോ​​ഡി​​ൽ മ​​രം വീ​​ണു ഗ​​താ​​ഗ​​തം മു​​ട​​ങ്ങി.

തോ​​ട്ട​​യ്ക്കാ​​ട് ആ​​ശു​​പ​​ത്രി​​പ​​ടി​​യി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ലും കാ​​റ്റി​​ലും കാ​​റി​​ന്‍റെ മു​​ക​​ളി​​ൽ മ​​രം വീ​​ണു. യാ​​ത്ര​​ക്കാ​​ർ ര​​ക്ഷ​​പെ​​ട്ട​​തു ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ്. തോ​​ട്ട​​യ്ക്കാ​​ടും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും മ​​ര​​ങ്ങ​​ൾ വീ​​ണ് ഒ​​ട്ടേ​​റെ നാ​​ശ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്.