ന​ദീ​സം​യോ​ജ​നം: യോ​ഗം ഇ​ന്ന്
കോ​ട്ട​യം: മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ലെ തോ​ടു​ക​ളും പു​ഴ​ക​ളും യ​ന്ത്ര​സ​ഹാ​യ​ത്തി​ൽ, ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.​ഇ​തി​ലേ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ചേ​ന​പ്പാ​ടി പു​തി​യി​ട​ത്തു​ശേ​രി ത​ന്പി​യു​ടെ വ​സ​തി​യി​ൽ ചേ​രും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​ആ​ലി​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

രോ​​ഗി​​ക​​ൾ​​ക്കു വി​​ഷു​​ക്കൈ​​നീ​​ട്ടം ന​​ൽ​​കി

അ​​യ​​ർ​​ക്കു​​ന്നം: അ​​യ​​ർ​​ക്കു​​ന്നം വി​​ക​​സ​​ന​​സ​​മി​​തി കാ​​ൻ​​സ​​ർ, കി​​ഡ്നി, ത​​ള​​ർ​​വാ​​തം അ​​സു​​ഖം ബാ​​ധി​​ച്ച​​വ​​ർ​​ക്കു വീ​​ടു​​ക​​ളി​​ലെ​​ത്തി വി​​ഷു​​ക്കൈ​​നീ​​ട്ടം ന​​ൽ​​കി. പ്ര​​സി​​ഡ​​ന്‍റ് ജോ​​യി കൊ​​റ്റ​​ത്തി​​ൽ ധ​​ന​​സ​​ഹാ​​യം വി​​ത​​ര​​ണം ചെ​​യ്തു. ക​​മ്മി​​റ്റി​​ക്കാ​​രാ​​യ മു​​ര​​ളീ​​കൃ​​ഷ്ണ​​ൻ, ജോ​​ണി എ​​ടാ​​ട്ട്, ഏ​​ബ്ര​​ഹാം ഫി​​ലി​​പ്പ്, ജോ​​ണി കു​​ട്ടി​​മാ​​മ​​ൻ, കെ.​​സി. ഐ​​പ്പ്, എം.​​ജി. ഗോ​​പാ​​ല​​ൻ, പി.​​എ. സോ​​മ​​ൻ നാ​​യ​​ർ, ജോ​​സ് വാ​​ത​​ല്ലൂ​​ർ, ഗീ​​ത രാ​​ധാ​​കൃ​​ഷ്ണ​​ൻ, തോ​​മ​​സ് ഒ​​ഴു​​ങ്ങാ​​ലി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.