അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ലി​ന്‍റെ പേ​രി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക അ​ക്ര​മം
തി​രു​വ​ന​ന്ത​പു​രം: അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ലി​ന്‍റെ പേ​രി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക അ​ക്ര​മം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ക്കു​ക​യും ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തി​ലേ​റെ പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സ്, ചാ​ല മാ​ർ​ക്ക​റ്റ്, പൂ​ന്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​ല​മാ​യി ക​ട​ക​ൾ അ​ട​പ്പി​ച്ച ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളാ​യ നാ​ലു പേ​രെ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ട​ക​ൾ അ​ടി​പ്പി​ക്കാ​ൻ എ​ത്തി​യ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന 12 ബൈ​ക്കു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ക്കു​ന്ന​തി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഒ​രു സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ച്ചു.

ബാ​ല​രാ​മ​പു​ര​ത്ത് ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​ട​ക​ൾ​ക്കു നേ​രെ ക​ല്ലേ​റു ന​ട​ത്തി. കൂ​ടാ​തെ മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. നെ​ടു​മ​ങ്ങാ​ട്, വി​തു​ര, ആ​ര്യ​നാ​ട്, കാ​ട്ടാ​ക്ക​ട, വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ, ക​ണി​യാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ക്കു​ക​യും ബ​സു​ക​ൾ ത​ട​യു​ക​യും ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഏ​ഴ് പേ​രെ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ അ​റ​സ്റ്റ് ചെ​യ്തു. ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ബ​ല​മാ​യി ക​ട​ക​ൾ അ​ട​പ്പി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​നും എ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ബൈ​ക്കു​ക​ളി​ലെ​ത്തി​യ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് കൈ​ക്കൊ​ള്ളു​ക​യാ​ണ്.