സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം: നെ​ടു​മ​ങ്ങാ​ട്ടും പ​ന​വൂ​രും സം​ഘ​ർ​ഷം
നെ​ടു​മ​ങ്ങാ​ട് : ജ​മ്മു​കാ​ശ്മീ​രി​ൽ എ​ട്ടു​വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​രു​വി​ഭാ​ഗം ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘ​ർ​ഷം.
ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഹ​ർ​ത്താ​ൽ പ്ര​ച​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ജ​ന​കീ​യ സ​മി​തി എ​ന്ന പേ​രി​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട, ച​ന്ത​മു​ക്ക്, വാ​ളി​ക്കോ​ട്, പ​ന​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​ടി​ച്ചെ​ത്തി ക​ട​ക​മ്പോ​ള​ങ്ങ​ളും പെ​ട്രോ​ൾ പ​മ്പു​ക​ളും അ​ട​പ്പി​ക്കു​ക​യും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും ചെ​യ്തു.
ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ അ​സ​ഭ്യ വ​ർ​ഷ​വു​മാ​യി​തെ​രു​വി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ പോ​ലീ​സ് നി​ഷ്ക്രി​യ​രാ​യി നോ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ നെ​ടു​മ​ങ്ങാ​ട് സി​ഐ സു​രേ​ഷ്കു​മാ​ർ നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ലെ​ത്തി സ്ഥി​തി ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.
ക​ച്ചേ​രി ന​ട​യി​ൽ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ പ​തി​ന​ഞ്ചോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.
നെ​ടു​മ​ങ്ങാ​ട്ടും പ​ന​വൂ​രും ക​ട​ക​മ്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു കി​ട​ന്നു. ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ ക​ക്ഷി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​പ്പി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​നും മു​ന്നി​ട്ടു ഇ​റ​ങ്ങി​യ​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.