വെ​ണ്ണി​ക്കു​ളം ജം​ഗ്ഷ​നി​ൽ ഗതാഗതക്കുരുക്കേറുന്നു
Tuesday, May 15, 2018 11:02 PM IST
തി​രു​വ​ല്ല: വെ​ണ്ണി​ക്കു​ളം ജം​ഗ്ഷ​നി​ല്‍ വ​ഴി​ന​ട​യാ​ത്ര​യ്ക്ക് ത​ട​സ​മാ​യി അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്. ഇ​ര​വി​പേ​രൂ​ര്‍ - വെ​ണ്ണി​ക്കു​ളം - റാ​ന്നി റോ​ഡും സം​ഗ​മി​ക്കു​ന്ന നാ​ല്‍​ക്ക​വ​ല​യി​ലാ​ണ് അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്.

ജം​ഗ്ഷ​നി​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സോ ഹോം ​ഗാ​ര്‍​ഡോ ഇ​ല്ല. ഇ​വ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് പ​ല​വാ​ഹ​ന​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യി പാ​ര്‍​ക്കിം​ഗ് ന​ട​ത്തു​ന്നു.ഇ​ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു.

കൂ​ടാ​തെ ജം​ഗ്ഷ​നോ​ട് ചേ​ര്‍​ന്ന് ബ​സു​ക​ള്‍ നി​ര്‍​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന​തും പ​തി​വാ​ണ്. ഇ​ത് മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. വാ​ള​ക്കു​ഴി റോ​ഡി​ന്‍റെ തു​ട​ക്ക​ഭാ​ഗ​ത്ത് ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് വ​ഴി​ന​ട​യാ​ത്ര​യ്ക്ക് ഭീ​ഷ​ണി​യാ​ണ്.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ച്ച ട്രാ​ഫി​ക് സി​ഗ്ന​ല്‍​ലൈ​റ്റ് പ​ല​പ്പോ​ഴും നോ​ക്കു​കു​ത്തി​യാ​ണ്.

എ​ഴു​മ​റ്റൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു മ​ണ​ലും പാ​റ​യും മി​റ്റി​ലു​മാ​യി എ​ത്തു​ന്ന ടി​പ്പ​ര്‍ ലോ​റി​ക​ള്‍ ട്രാ​ഫി​ക് സി​ഗ്ന​ല്‍​ലൈ​റ്റി​ല്‍ ചു​വ​പ്പ് ലൈ​റ്റ് കി​ട​ന്നാ​ല്‍​പോ​ലും അ​തി​നെ അ​വ​ഗ​ണി​ച്ച് ക​ട​ന്നു​പോ​കു​ന്ന​തും പ​തി​വാ​ണ്.

സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് തു​ട​ങ്ങി നി​ര​വ​ധി എ​യ്ഡ​ഡ് അ​ണ്‍​എ​യ്ഡ​ഡ് സു​കൂ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ധാ​ന പ്ര​ദേ​ശ​മാ​ണ് വെ​ണ്ണി​ക്കു​ളം. ജം​ഗ്ഷ​നി​ലെ​ത്തി റോ​ഡ് മു​റി​ച്ച് ക​ട​ക്ക​ണ​മെ​ങ്കി​ല്‍ ഏ​റെ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്.

പ​ല​താ​ലൂ​ക്ക് സ​മി​തി​യോ​ഗ​ങ്ങ​ളി​ലും ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക​കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടും പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

സ്കൂ​ള്‍ അ​ധ്യ​യ​ന​ദി​ന​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള​പ്പോ​ഴും പ്ര​ധാ​ന​ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ന്‍ ബ​ന്ധ​പ്പെ​ട്ട​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

റാ​ന്നി, ഇ​ര​വി​പേ​രൂ​ര്‍ റോ​ഡി​ല്‍ നോ ​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെങ്കി​ലും ഇ​വി​ടെ​യും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍ കൈ​യ​ട​ക്കു​ക​യാ​ണ്. ബ​സ് സ്റ്റോ​പ്പി​നു തൊ​ട്ട​ടു​ത്ത് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യു​ള്ള വ​ഴി​യോ​ര വാ​ണി​ഭം ന​ട​ത്തു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ഴി​യൊ​രു​ക്കു​ന്നു​ണ്ട്. ‌