ഡി​സി​സി നേ​തൃ​ത്വ​ത്തി​ൽ എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ച് 22ന്
Tuesday, May 15, 2018 11:05 PM IST
പ​ത്ത​നം​തി​ട്ട: കൊ​ല്ല​മു​ള​യി​ലെ ജെ​സ്ന​യെ കാ​ണാ​താ​യി​ട്ട് 60 ദി​വ​സം തി​ക​യു​ന്ന 22ന് ​ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തും. രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന മാ​ർ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.
ജെ​സ്ന​യെ കാ​ണാ​താ​യി​ട്ട് ഇ​ത്ര​യും ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും നാ​ളാ​യി​ട്ടും കേ​സ് സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത​ത്. ഉ​ന്ന​ത​ത​ല പോ​ലീ​സ് സം​ഘം കേ​സ് അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടും ഇ​പ്പോ​ഴും ലോ​ക്ക​ൽ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ഇ​ത് കൂ​ടാ​തെ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം പ​ണി​ത് അ​തി​ന് മു​ന്നി​ൽ നി​ന്ന് മു​ഷ്ടി ചു​രു​ട്ടി മു​ദ്രാ​വാ​ക്യം വി​ളി​ച്ച പോ​ലീ​സ് സേ​ന​യ്ക്ക് ക​ള​ങ്കം വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ചും സി​പി​എ​മ്മി​ന്‍റെ തി​രു​വ​ല്ല നോ​ർ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ഒ​രു യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ൻ ഡി​എ​ൻ​എ ടെ​സ്റ്റി​ൽ കൃ​ത്രി​മം കാ​ട്ടി​യ തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​തി​ലും പ്ര​തി​ക്ഷേ​ധി​ച്ചു കൂ​ടി​യാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തെ​ന്ന് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ‌