റാ​ന്നി മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മീ​ഷ​നിം​ഗ് 22ന് ‌‌
Tuesday, May 15, 2018 11:05 PM IST
റാ​ന്നി:12000 കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യ റാ​ന്നി മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി 22 ന് ​ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു.
സംസ്ഥാന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന​ത്. 22 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കു​ന്പ​ളാം​പൊ​യ്ക​യി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ദ്ധ​തി നാ​ടി​നു സ​മ​ർ​പ്പി​ക്കും. മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
1996 ൽ ​ഇ കെ ​നാ​യ​നാ​ർ മു​ഖ്യ​മ​ന്ത്രി​യി​യാ​രി​ക്കു​ന്പോ​ൾ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​നേ തു​ട​ർ​ന്നാ​ണ് റാ​ന്നി, പ​ഴ​വ​ങ്ങാ​ടി, വ​ട​ശേ​രി​ക്ക​ര എ​ന്നീ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന പ​ദ്ധ​തി​യു​ടെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്. 2002ൽ ​പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി എ​ൽ​ഐ​സി​യു​ടെ 30 ല​ക്ഷം രൂ​പ സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ച്ചു. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് തോ​ട്ട​മ​ണ്ണി​ൽ പു​തി​യ ടാ​ങ്ക് നി​ർമിച്ചു. തു​ട​ർ​ന്ന് പ​ദ്ധ​തി​ക്ക് ഫ​ണ്ട് ല​ഭ്യ​മാ​യി​ല്ല.
വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി സ​ഭ​യി​ലെ ജ​ല വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ മു​ൻ​കൈ​യെ​ടു​ത്താ​ണ് 26 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​യെ​ന്ന പ്ര​ശ്നം മ​റി​ക​ട​ന്നു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ല​ഭി​ച്ച് തു​ക ഉ​ൾ​പ്പെ​ടെ 32 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വാ​യ​ത്. പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ളു​ടെ സ്ഥാ​നം മാ​റ്റേ​ണ്ടി വ​ന്ന​തി​നാ​ലും ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ റോ​ഡു​ക​ളി​ൽ പൈ​പ്പ് ഇ​ടേ​ണ്ടി വ​ന്ന​തി​നാ​ലും എ​ല്ലാ പ്ര​ദേ​ശ​ത്തും പൈ​പ്പ് എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നു.
ജ​ല അ​ഥോ​റി​റ്റി അ​ടൂ​ർ പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി. ​സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
നി​ല​വി​ൽ പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​രി​കു​ളം, ചെ​ല്ല​ക്കാ​ട് പ​ദ്ധ​തി​ക​ളും റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​മ​ണ്‍ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യും റാ​ന്നി മേ​ജ​ർ കു​ടി​വെ​ള​ള വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ന്പാ​ന​ദി​യു​ടെ റാ​ന്നി പെ​രു​ന്പു​ഴ ക​ട​വി​ലെ കി​ണ​റ്റി​ൽ നി​ന്നും പ​ന്പ് ചെ​യ്യു​ന്ന വെ​ള്ളം ആ​ന​പ്പാ​റ​മ​ല​യി​ലെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ലെ​ത്തി​ച്ചാ​ണ് ശു​ദ്ധീ​ക​രി​ക്കു​ന്ന​ത്. ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള​ള ടാ​ങ്കു​ക​ളി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യും.
ആ​ന​പ്പാ​റ​മ​ല ടാ​ങ്കി​ൽ നി​ന്നും വെ​ള്ളം കൊ​ല്ലം​പ​ടി ടാ​ങ്കി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് ഇ​വി​ടെ നി​ന്നും ത​ട്ട​ക്കാ​ട്, കൊ​ന്പ​നോ​ലി, തെ​ക്കും​മ​ല ടാ​ങ്കു​ക​ളി​ലെ​ത്തി​ച്ച് റാ​ന്നി, വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തു​പോ​ലെ ഇ​ട്ടി​യ​പ്പാ​റ ആ​ന​ത്ത​ടം ടാ​ങ്കി​ൽ എ​ത്തി​ച്ച ശേ​ഷം ചാ​വ​രു​പാ​റ, ക​രി​കു​ളം പൂ​ഴി​ക്കു​ന്ന ടാ​ങ്കു​ക​ളി​ലെ​ത്തി​ച്ചാ​ണ് പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ‌